Advertisment

ചുഴലിക്കാറ്റിനും തോല്‍പ്പിക്കാന്‍ സാധിക്കാത്ത മാതൃസ്‌നേഹം; ആദരവോടെ സോഷ്യല്‍ മീഡിയ

New Update

Advertisment

മാതൃസ്‌നേഹത്തിന് മുന്നില്‍ ഒടുവില്‍ ചുഴലിക്കാറ്റും തോറ്റ് മടങ്ങി. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെ അതിതീവ്രമായ ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങളും കൃഷിയുമെല്ലാം നശിച്ചു. ഇവിടെ കാറ്റത്ത് പല കെട്ടിട്ടങ്ങളുടെയും മേല്‍ക്കൂരകള്‍ പറന്നു പോയി. പക്ഷേ ബുധനാഴ്ച്ച നടന്ന സംഭവത്തില്‍ തോറ്റത് ചുഴലിക്കാറ്റായിരുന്നു.

പക്ഷേ മരങ്ങളും കെട്ടിടങ്ങളുമെല്ലാം തകര്‍ത്ത ചുഴിക്കാറ്റിന് ഫിയോണ സിംപ്‌സണ്‍ എന്ന അമ്മയുടെ സ്‌നേഹത്തിന് മുന്നില്‍ തോല്‍ക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. കാര്‍ ഡ്രൈവ് ചെയ്ത പോകുന്ന വേളയിലാണ് ഫിയോണ ചുഴലിക്കാറ്റും മഞ്ഞുക്കട്ടകളും വാഹനത്തിന് നേരെ വരികയാണെന്ന് തിരിച്ചറിഞ്ഞത്. അന്നേരം വാഹനത്തിലുണ്ടായിരുന്ന മുത്തശ്ശിയും മകളും ഇതു കണ്ട് പരിഭ്രാന്തരായി. പക്ഷേ ഫിയോണ പേടിച്ചില്ല. തന്റെ മകളുടെ ജീവന്‍ സംരക്ഷിക്കുകയെന്ന ചിന്ത മാത്രമാണ് ആ അമ്മയുടെ മനസിലുണ്ടായിരുന്നത്.

കൈകുഞ്ഞായ മകളെ രക്ഷിക്കാന്‍ സ്വയം ഒരു കവചമായി ആ അമ്മ മാറി. സാരമായി പരിക്കേറ്റിട്ടും ഫിയോണ കുഞ്ഞിനെ വിട്ടില്ല. ഒടുവില്‍ പ്രകൃതിയും ആ സ്‌നേഹത്തിന് മുന്നില്‍ ശിരസ് നമിച്ച് തോറ്റ് മടങ്ങി. കുഞ്ഞുമകളെയും മടിയിലിരുത്തി ഗുരുതരമായ പരിക്കേറ്റ ഫിയോണയുടെ  ചിത്രം അതിജീവനത്തിന്റെ മാതൃകമായി മാറിയിരിക്കുകയാണ്. ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

Advertisment