ദുബൈ നഗരത്തില്‍ വന്‍ തീപിടിത്തം ; മൂന്ന് വെയര്‍ഹൗസുകള്‍ കത്തിനശിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബൈ : ദുബൈ നഗരത്തില്‍ വന്‍ തീപിടിത്തം. ഖിസൈസ് മേഖലയിലുണ്ടായ അഗ്‌നിബാധയില്‍ മൂന്ന് വെയര്‍ഹൗസുകള്‍ കത്തിനശിച്ചു.

Advertisment

ഉച്ചക്ക് മൂന്നോടെയാണ് ഖിസൈസില്‍ ദുബൈ-ഷാര്‍ജ അതിര്‍ത്തിക്ക് സമീപം ടയറുകള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസുകളിലൊന്നിന് തീപിടിച്ചത്. സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീയണക്കാനുള്ള ശ്രമം തുടരുന്നതിനിടെ വീശിയടിച്ച കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.

സമീപത്തെ വെയര്‍ഹൗസുകളിലേക്കും തീപടര്‍ന്നു. അടുത്തുള്ള സ്‌പെയര്‍പാര്‍ട്‌സ് ഉല്‍പന്നങ്ങളുടെ വെയര്‍ഹൗസും കത്തിനശിച്ചു. ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മണിക്കൂറുകള്‍ നീണ്ടു നിന്ന തീപിടിത്തത്തില്‍ ഖിസൈസ് മേഖലയില്‍ കറുത്തപുക നിറഞ്ഞത് പലര്‍ക്കും ശാരീരിക അസ്വസ്ഥതക്ക് കാരണമായി.

വൈകുന്നേരത്തെ ഗതാഗതത്തെയും തീപിടുത്തം ബാധിച്ചു. വിവിധ എമിറേറ്റുകളിലെ അഗ്‌നിശമന സേന മണിക്കൂറുകള്‍ പണിപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Advertisment