പാലക്കാട് നഗരത്തിൽ തീപിടിത്തം; ഹോട്ടൽ പൂർണമായി കത്തിനശിച്ചു

ന്യൂസ് ബ്യൂറോ, പാലക്കാട്
Friday, February 19, 2021

പാലക്കാട് : നഗരത്തിലുണ്ടായ വൻ തീപിടുത്തത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ ഹോട്ടൽ പൂർണ്ണമായും കത്തിനശിച്ചു.  പാലക്കാട് സ്റ്റേഡിയം ബൈപ്പാസിനടുത്തുള്ള നൂർജഹാൻ ഓപ്പൺ ഹില്ലിലാണ് തീപിടിത്തം. റസ്റ്ററന്റ് പൂർണമായി കത്തി നശിച്ചു. ഉള്ളിൽ ഇപ്പോഴും തീ പടരുന്നുണ്ട്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെറിയ രീതിയിൽ തീ പടർന്നപ്പോൾ തന്നെ ആളുകൾ പുറത്തിറഞ്ഞിയത് വലിയ ഒരു അപകടമാണ് ഒഴിവായത്.

ഹോട്ടലിൽനിന്ന് എല്ലാവരെയും രക്ഷപെടുത്തിയതായി ജില്ലാ ഫയർ ഓഫിസർ പറഞ്ഞു. ‌രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

×