തവനൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജലീലിനെ വീഴ്ത്താന്‍ യുഡിഎഫ് തവനൂര്‍ നിയോഗിച്ചത് സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെയായിരുന്നു.
സ്ഥാനാര്‍ഥിയായതു മുതല്‍ ഫിറോസിനെതിരെ വ്യാപകമായ കുപ്രചരണങ്ങള്‍ ഉയര്‍ന്നു. പ്രചാരണ വാഹനങ്ങളും ഫ്ലെക്സ് ബോർഡുകളും തകർത്ത സംഭവങ്ങളും ഉണ്ടായി. വോട്ടെണ്ണലിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫെയ്സ്ബുക്കില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫിറോസ്.
സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾക്കും ആണ് ദുബായിയിൽ എത്തിയത്. എനിക്ക് ദുബായിയിൽ എന്നല്ല ലോകത്ത് എവിടെയും ഒരു ബിസിനസും ഇല്ല. തിരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങൾ. ഇതെല്ലാം തവനൂരിലെ പ്രിയപ്പെട്ട ജനങ്ങൾ തിരിച്ചു അറിഞ്ഞതും പുച്ഛിച്ചു തള്ളിയതും ആണ്.
ഞാൻ തവനൂരുകാർക്ക് നൽകിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാൻ ഉണ്ടാകും എന്ന്. അതുപാലിക്കാൻ എനിക്ക് മെയ് 2 തിരഞ്ഞെടുപ്പ് റിസൾട്ട് വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഞാൻ നൽകിയ വാക്ക് അത് പാലിക്കും. എന്ന് എന്റെ പ്രിയപ്പെട്ട വോട്ടർമാർക്ക് അറിയാമെന്നും ഫിറോസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
ഞാൻ തവനൂർ ഉണ്ടാകും. മെയ് 2നു ശേഷം അല്ല അതിനു മുൻപ് തന്നെ ... എന്റെ സുഹൃത്തുക്കളെ കാണാനും തിരഞ്ഞെടുപ്പിന് മുൻപ് ഞാൻ എത്തിച്ചേരാം എന്ന് ഉറപ്പുനൽകിയ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങൾക്കും ആണ് ദുബായിയിൽ എത്തിയത്. എനിക്ക് ദുബായിയിൽ എന്നല്ല ലോകത്ത്എവിടെയും ഒരു ബിസിനസും ഇല്ല. തിരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങൾ. ഇതെല്ലാം തവനൂരിലെ പ്രിയപ്പെട്ട ജനങ്ങൾ തിരിച്ചു അറിഞ്ഞതും പുച്ഛിച്ചു തള്ളിയതും ആണ്.
ഞാൻ തവനൂരുകാർക്ക് നൽകിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാൻ ഉണ്ടാകും എന്ന്. അതു പാലിക്കാൻ എനിക്ക് മെയ് 2 തിരഞ്ഞെടുപ്പ് റിസൾട്ട് വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഞാൻ നൽകിയ വാക്ക് അത് പാലിക്കും. എന്ന് എന്റെ പ്രിയപ്പെട്ട വോട്ടർമാർക്ക് അറിയാം.
എനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല. അങ്ങിനെ ഉണ്ടാവുകയും ഇല്ല. പരാജയം ബോധ്യപെടുമ്പോൾ പല തരത്തിലുള്ള വ്യാജപ്രചാരണങ്ങളുമായി കടന്നു വരും. അതെല്ലാം മനസ്സിലാക്കാൻ തവനുരിലെ ജനങ്ങൾക്കു നന്നായി അറിയാം