Advertisment

കൊറോണയില്‍ മരണത്തിനു കീഴടങ്ങി ആദ്യ ബിഷപ്പ്. എത്യോപ്യന്‍ ബിഷപ്പ് ആഞ്ചലോ മൊറേഷിയുടെ മരണവും ഇറ്റലിയില്‍ വച്ച്

New Update

publive-image

Advertisment

വത്തിക്കാന്‍ : കൊറോണ ബാധിച്ചു ആദ്യ ബിഷപ്പ് മരണമടഞ്ഞു. എത്യോപ്യയിലെ മിഷനറി മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ബിഷപ്പ് ആഞ്ചലോ മൊറേഷി ആണ് മരണമടഞ്ഞത്. ഇറ്റാലിയൻ നഗരമായ ബ്രെസിയയിൽ വച്ചാണ് അദ്ദേഹം മരണമടയുന്നത്. സലേഷ്യൻ സഭംഗമാണ് അദ്ദേഹം. 25 നായിരുന്നു മരണമെങ്കിലും വാര്‍ത്ത പുറത്തുവരുന്നത് ഇന്നാണ്.

എത്യോപ്യയിലെ പടിഞ്ഞാറൻ ഭാഗത്തുള്ള 25,000 കത്തോലിക്കർ താമസിക്കുന്ന ഒരു മിഷനറി പ്രദേശമായ ഗാംബെല്ലയിലെ ബിഷപ്പ് ആയിരുന്നു 67 കാരനായ ആഞ്ചലോ മോറെഷി.

സലേഷ്യൻസ് ഓഫ് ഡോൺ ബോസ്‌കോ സന്യാസ സമൂഹത്തിലെ അംഗമായി 1991 മുതൽ എത്യോപ്യയിൽ ഒരു മിഷനറിയായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. 2010 ൽ ആണ് ബിഷപ്പായി നിയമിതനായത്. അദ്ദേഹത്തിന്റെ മരണത്തിൽ എത്യോപ്യൻ കത്തോലിക്കർ അനുശോചനം അറിയിച്ചു.

യുവാക്കളുടെയും പാവപ്പെട്ടവരുടെയും ഇടയിലേക്ക് സ്നേഹത്തോടെ ഇറങ്ങിച്ചെന്നു അവരെ കൈപിടിച്ച് ഉയർത്തുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു. എത്യോപ്യയിലെ കത്തോലിക്കാ സമൂഹം അദ്ദേഹത്തെ അബ്ബാ (പിതാവേ) എന്നാണ് വിളിച്ചിരുന്നത്.

കുവൈറ്റ്‌ ബിഷപ്പ് മാര്‍ ക്യാമിലോ ബാലിന്‍ രോഗ ബാധിതനായി വത്തിക്കാനില്‍ ചികിത്സയിലാണ്.

corona ittaly death
Advertisment