വ്യാപകമാകുന്ന ബയോഫ്‌ളോക് മത്സ്യകൃഷി; സൂക്ഷ്മതയില്ലാതെ ചെയ്താൽ ഫലമുണ്ടാകില്ലെന്ന് വിദഗ്ദ്ധര്‍

New Update

publive-image

കേരളത്തിൽ വ്യാപകമായി വരുന്ന ബയോഫ്‌ളോക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മത്സ്യകൃഷി സൂക്ഷിച്ചുവേണമെന്ന് വിദഗ്ദ്ധര്‍. പെട്ടെന്ന് ലാഭമുണ്ടാക്കാനുള്ള വ്യഗ്രതയിൽ പലരും ശാസ്ത്രീയ രീതികൾ പാലിക്കാതെ ബയോഫ്‌ളോക് കൃഷി ചെയ്യുന്നത് വിപരീതഫലമുളവാക്കുമെന്നും മത്സ്യകൃഷി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.

Advertisment

ബയോഫ്‌ളോക് സാങ്കേതികവിദ്യയുടെ പിന്നിലുള്ള കൃത്യമായ ശാസ്ത്രീയ രീതികൾ മനസ്സിലാക്കാൻ മത്സ്യകർഷകരും സംരഭകരും തയ്യാറാകണമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം (സിബ) ആവശ്യപ്പെട്ടു. ചെറിയ അലംബാവം പോലും കൃഷി പരാജയപ്പെടുന്നതിന് കാരണമാകുമെന്ന് സിബ ഡയറക്ടർ ഡോ കെ കെ വിജയൻ പറഞ്ഞു.

കുളങ്ങളും കായലുകളും മറ്റ് ജലാശയങ്ങളും ലഭ്യമല്ലാത്തവർക്ക് വീട്ടിൽ തന്നെ ടാങ്ക് നിർമിച്ച് ചെയ്യാവുന്ന മത്സ്യകൃഷിരീതിയാണ് ബയോഫ്‌ളോക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷി. അതിനാൽ തന്നെ, ധാരാളം പേരാണ് ഈ കൃഷിയിലേക്ക് ആകർഷിക്കപ്പെടുന്നത്. എന്നാൽ, സാങ്കേതിക-ശാസ്ത്രീയ രീതികൾ പാലിക്കുന്നതിന് പരിപൂർണ ജാഗ്രതയും സമർപ്പണവും ഉണ്ടായെങ്കിൽ മാത്രമേ ഈ കൃഷി വിജയകരമാക്കാനാകൂ എന്നാണ് സിബയിലെ വിദഗ്ധർ ഉപദേശിക്കുന്നത്.

publive-image

ബയോഫ്‌ളോക് വികസിപ്പിക്കുന്നതിനുള്ള 'സിബാഫ്‌ളോക്' ഉൽപ്പന്നം സിബ പുറത്തിറക്ക്. ഗുണകരമായ ബാക്ടീരിയയുടെ മിശ്രിതമാണ് ഈ ഉൽപന്നം. ഇത് വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിന് സേലം മൈക്രോബ്‌സ് എന്ന കമ്പനിക്ക് ഈ ഉൽപന്നത്തിന്റെ സാങ്കേതികവിദ്യ സിബ കൈമാറി.

ഈ ഉൽപന്നം പ്രചാരമാകുന്നതോടെ ബയോഫ്‌ളോക് കൃഷി ശാസത്രീയമായി തന്നെ നടപ്പിലാക്കുന്നതിന് കർഷകർക്ക് സഹായകരമാകും.

ശരിയായ രീതിയിൽ ചെയ്താൽ മികച്ച ഉൽപാദനം നേടാൻ സഹായിക്കുന്നതാണ് ബയോഫ്‌ളോക് മത്സ്യകൃഷി. കോവിഡ് കാലത്ത് കേരളത്തിൽ നിരവധി പേരാണ് ഈ മത്സ്യകൃഷിയിലേക്ക് തിരിഞ്ഞിട്ടുള്ളത്.

fish farming
Advertisment