ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചു മലയാളികള്‍ .

ജയന്‍ കൊടുങ്ങല്ലൂര്‍
Monday, June 1, 2020

റിയാദ് : ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിച്ച് അഞ്ചു മലയാളികള്‍ മരിച്ചു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 41 ആയി.  മലപ്പുറം, പത്തനംതിട്ട, എറണാകുളം ,കോഴിക്കോട് ജില്ലയിലുള്ളവരാണ് മരിച്ചവര്‍.  ജിദ്ദ , ദവാദ്മി, റിയാദ് , ദമാം എന്നിവിടങ്ങളില്‍ ഉള്ളവരാണ് മരണപെട്ടവര്‍ .

ദമ്മാമില്‍ മലപ്പുറം പാണ്ടിക്കാട് തച്ചിങ്ങനാടം ഒറവംപുറം സ്വദേശി മീൻപിടി വീട്ടിൽ മുഹമ്മദ് ശരീഫ് (50) ആണ് കോവിഡ ബാധിച്ചു മരിച്ചത് . ഒരാഴ്ച മുൻപ് പനിയും ചുമയും ശ്വാസ തടസ്സം അനുഭവപെട്ടതോടെ ദമാം സെന്ട്ര ല്‍ ആശുപത്രിയില്‍ എത്തിക്കുയും തീവ്ര പരിചരണ വിഭാഗത്തില്‍ ഇരിക്കെ ആണ് മരണം സംഭവിച്ചത്.

റിയാദില്‍  ഏറണാകുളം കറുകുറ്റി അങ്കമാലി സ്വദേശി തറയില്‍ സാബു മാത്യു (50) ആണ് റിയാദില്‍ മരിച്ചത് .റിയാദ് സനയിയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഇദേഹം. കഴിഞ്ഞ ദിവസം പനിയും ചുമയും ശ്വാസതടസവും അനുഭവപെട്ടപ്പോള്‍ റിയാദിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു  ഇന്നു രാവിലെ ശ്വാസതടസം മൂര്‍ച്ചിക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു.

ജിദ്ദയില്‍ മരണപെട്ടത്‌ പത്തനംതിട്ട തിരുവല്ല സ്വദേശിനീ സിമി സുരേഷ് ആനന്ദ് (48) ആണ് മരിച്ചത്.കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഒരാഴ്ച്ചയായി മഹ്ജർ കിംഗ് അബ്ദുൽഅസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അൽ ഹനൂഫ് കോൺട്രാക്ടിങ് കമ്പനിക്ക് കീഴിൽ ശുചീകരണ ജീവനക്കാരിയായിരുന്നു. ഭർത്താവും രണ്ട് മക്കളും നാട്ടിലാണ്.

ദവാദമിയില്‍ മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി മൂലയില്‍ ജോണ്‍ മകന്‍ ഡൊമനിക് (38) മരിച്ചു . ഞായറാഴ്ച രാത്രി ഒമ്പതോടെ മരണം സംഭവിച്ചത്. പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടര്‍ന്ന്‍ കഴിഞ്ഞ രണ്ടാഴച്ചയായി ദവാദമി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കെയാണ് മരണം സംഭവിച്ചത്.

റിയാദില്‍  അല്‍പ്പം മുന്‍പ്  കോവിഡ് ബാധിച്ച് കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് സുബ്രഹ്​മണ്യൻ (54)  റിയാദിലെ ഫാമിലി കെയർ ആശുപത്രിയിൽ വെച്ച് വൈകീട്ടോടെ മരിച്ചത്.

പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് ന്യൂമോണിയ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് കഴിച്ചിരുന്നത്. കോവിഡ് നിയന്ത്രണത്തിൽ പെട്ട് മരുന്ന് ലഭിച്ചിരുന്നില്ല. ശ്വാസതടസ്സം നേരിട്ടത് മൂലം കഴിഞ്ഞ രണ്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ആയിരുന്നു. റിയാദിലെ അബ്‌സാൽ പോൾ കമ്പനിയിൽ സൂപർവൈസറായിരുന്നു. റിയാദിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടിയായിരുന്നു മണിയേട്ടൻ എന്ന പേരിലറിയപ്പെടുന്ന സുബ്രഹ്​മണ്യൻ.

അച്ഛൻ ഗോപാലൻ താഴത്ത്, അമ്മ കല്യാണി,  ഭാര്യ: ശൈലജ  മകൻ ഷാൻ.  തുടർ നടപടികൾ പൂർത്തിയാക്കാൻ കമ്പനി കൊമേഴ്​സ്യൽ മാനേജർ മൈക്കേൽ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഷൈൻ എന്നിവരോടൊപ്പം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവൂർ, മുനീർ മക്കാനി എന്നിവർ രംഗത്തുണ്ട്.

×