ഫൈവ് സ്റ്റാര്‍ ഹോട്ടൽ ഭക്ഷണത്തിൽ പുഴു; വലിയ തുക കൊടുത്ത് പുഴുവിനെ തിന്നേണ്ട അവസ്ഥ...ദൃശ്യം പുറത്തു വിട്ട് ബോളിവുഡ് നടി മീരാ ചോപ്ര

author-image
ഫിലിം ഡസ്ക്
Updated On
New Update

രാജ്യത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ അമിത വില ചര്‍ച്ചയാവുന്നതിനിടയിലാണ് പുഴുവിനെ കണ്ടെത്തിയെന്ന വാര്‍ത്ത വരുന്നത്. ബോളിവുഡ് നടി മീരാ ചോപ്രയാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചിരിക്കുന്നത്.

Advertisment

publive-image

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പുഴു ഇഴഞ്ഞു പോവുന്നതിന്റെ ദൃശ്യമാണ് താരം പുറത്തുവിട്ടത്. അഹമ്മദാബാദിലെ ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ ഹോട്ടലിലാണ് സംഭവം.വലിയ തുക കൊടുത്തിട്ട് പുഴുവിനെ തിന്നേണ്ട അവസ്ഥയാണുള്ളതെന്നും ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മീരാ ചോപ്ര പറയുന്നു.

നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെ ടാഗ് ചെയ്ത് കൊണ്ടാണ് മീരാ ചോപ്രയുടെ പോസ്റ്റ്. മീരയുടെ പോസ്റ്റ് കണ്ടതും ഇത് റെഗുലേറ്ററി കംപ്ലിയന്‍സ് ഡിവിഷനിലേക്ക് അറിയിച്ചിട്ടുള്ളതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിനായി അവര്‍ സമയം ചോദിച്ചിട്ടുമുണ്ട്.

Advertisment