പതിനാറുകാരിയെ ഇരുനൂറിലേറെ പേര്‍ പീഡനത്തിനിരയാക്കി; കൂട്ടുനിന്നത് അമ്മായി ! തമിഴ്‌നാട്ടില്‍ നടന്നത് ഞെട്ടിക്കുന്നത്‌

New Update

 

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ സെക്‌സ് റാക്കറ്റ് പിടിയില്‍. ഇരുനൂറോളം പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് കൊടുംക്രൂരത നേരിട്ടത്.

ആറംഗ സംഘത്തെയാണ് മധുര പൊലീസ് പിടികൂടിയത്. പിടിയിലായവരില്‍ പെണ്‍കുട്ടിയുടെ അമ്മായിയും ഉള്‍പ്പെടുന്നു.

പൊലീസ് പറയുന്നതിങ്ങനെ...നാലു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കു മാനസിക ദൗര്‍ബല്യം ഉണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ സംരക്ഷണം അമ്മായി ഏറ്റെടുത്തു. പിന്നീട് ഇവര്‍ നിരവധി പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവച്ചു.

കൂടുതല്‍ പണം ലക്ഷ്യമിട്ട് ഇവര്‍ പെണ്‍കുട്ടിയെ പ്രദേശത്തെ ലൈംഗികത്തൊഴിലാളിയുടെ അടുത്തേക്ക് എത്തിച്ചു. ഇവര്‍ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും തുടര്‍ന്ന് പെണ്‍കുട്ടി പെണ്‍വാണിഭ സംഘത്തെ കൈയ്യില്‍ അകപ്പെടുകയുമായിരുന്നു.

Advertisment