/sathyam/media/post_attachments/Ddo16xSTd1sv5i5sopxn.jpg)
ന്യൂഡല്‍ഹി: ദേശീയ പതാക ഉപയോഗം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തി. ഇനി രാത്രിയിലും ദേശീയ പതാക പാറിക്കാം. കൂടാതെ യന്ത്രത്തില്‍ നെയ്തതും പോളിസ്റ്റര്‍ കൊണ്ടുള്ളതും ഉപയോഗിക്കാം.
'ആസാദി കാ അമൃത് ഉത്സവി'ന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ നടപ്പാക്കുന്ന 'എല്ലാ വീട്ടിലും ത്രിവര്‍ണം' പരിപാടിയിലൂടെ ദേശീയ പതാക ഉപയോഗം കൂടുതല്‍ ജനകീയമാക്കുന്നതിനാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും അയച്ചതായി ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു.
1971ലെ ദേശീയ ചിഹ്നങ്ങളെ ആദരിക്കുന്നത് തടയല്‍ നിയമം, 2002ലെ ഇന്ത്യന്‍ ദേശീയ പതാക നിയമം എന്നിവയിലാണ് ഭേദഗതി വരുത്തിയത്. നേരത്തേ, സൂര്യോദയം മുതല്‍ അസ്തമയം വരെയായിരുന്നു ദേശീയ പതാക പാറിക്കാനുള്ള സമയം. ഇതാണ് ഇപ്പോള്‍ ഏതു സമയത്തുമാവാം എന്നാക്കിയത്. നേരത്തേ കൈ കൊണ്ട് തുന്നിയതും കോട്ടണ്‍, സില്‍ക്, ഖാദി, ഉന്നം എന്നിവ കൊണ്ടുള്ളതും മാത്രമേ പാടുണ്ടായിരുന്നുള്ളൂ. അതിലാണിപ്പോള്‍ യന്ത്രത്തില്‍ നെയ്തതും പോളിസ്റ്റര്‍ കൊണ്ടുള്ളതും എന്നുകൂടി ചേര്‍ത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us