റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ നിര്‍ത്തിവെച്ചിരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് മാർച്ച് 31 ന് പൂർണമായും പിൻവലിക്കുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം അറിയിപ്പ് സൗദി പ്രസ് എജന്‍സി റിപ്പോര്‍ട്ട് ചെയ്തു മാര്‍ച്ച് 31ന് വിലക്ക് പൂര്‍ണ്ണമായി എടുത്തുകളയുന്നു എന്നുള്ള അറിയിപ്പെത്തിയതോടെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസ് ഇനി ഏപ്രിൽ ഒന്നിന് മാത്രമേ പുനരാരംഭിക്കുകയുളളൂ.
/sathyam/media/post_attachments/pHcIgOXlnqRcYNjZounv.jpg)
മാർച്ച് 31 ഓടെ ഒന്നാം ഘട്ട കോവിഡ് വാക്‌സിൻ വിതരണം പൂർണമാകുമെന്നും രോഗ പ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റും അപ്പോഴേക്കും വാക്‌സിൻ നൽകിയിരിക്കുമെന്നുമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ വിലയിരുത്തലിന് ശേഷമാണ് അന്താരാഷ്ട്ര അതിർത്തികൾ പൂർണ മായും തുറന്നിടുന്നത് സംബന്ധിച്ച് സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവന യിറക്കിയത്.
റെഗുലര്‍ സര്‍വീസ് ആരംഭിക്കാന്‍ ഇനി രണ്ടര മാസത്തിന് മുകളില്‍ സമയമുണ്ട് അതിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വരാന്‍ സാധിക്കുക ദുബായ് വഴിയാണ് അവിടെ 14 ദിവസം കഴിയേണ്ടി വരും.അതിനു ശേഷമേ സൗദിയിലേക്ക് പ്രവേശനമുള്ളൂ
അതേസമയം, ഖത്തറിൽ നിന്നും സൗദിയിലേക്കുള്ള വിമാന സർവ്വീസ് ആരംഭിച്ചാൽ ഖത്തർ വഴിയും സൗദിയിലേക്കുള്ള മടക്കം സാധ്യമാകുമെന്നാണ് കരുതുന്നത്. ഖത്തർ-സൗദി വിമാന സർവ്വീസ് ഉടൻ തന്നെ തുടങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. വിവിധ ഭാഗങ്ങളിലൂടെ യുള്ള സൗദി പ്രവേശനം വ്യാപകമാകുമ്പോൾ ടിക്കറ്റ് നിരക്കും മറ്റു ചിലവുകളും പൊതുവെ താഴുമെന്നു കണക്കു കൂട്ടുന്ന പ്രവാസികളും നിരവധിയുണ്ട്.
ബഹ്‌റൈൻ വഴിയും യാത്രാ സംവിധാനമൊരുക്കി ട്രാവൽസ് ഏജന്റുമാർ രംഗത്ത് എത്തിയി ട്ടുണ്ട് സൗദി-ബഹ്‌റൈൻ കോസ്‌വേ തുറന്നതോടെ വളരെ എളുപ്പത്തിൽ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്നതും കിഴക്കൻ പ്രവിശ്യയിലെയും സമീപ മേഖലകളിലെയും പ്രവാസികൾക്ക് ഇത് ഏറെ അനുഗ്രഹവും ഉപകാരപ്രദവും ആണ്.
പ്രവാസികൾക്ക് സൗദിയിലേക്കുള്ള സൗകര്യമൊരുക്കി ട്രാവൽസ് ഏജന്റുമാർ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ പ്രവാസികൾ സൗദിയിലേക്കെത്തുന്നത് ദുബായ് വഴിയാണ്. എന്നാൽ, ദുബായിൽ നിന്നും സൗദിയിലേക്കുള്ള വിമാന യാത്രാ നിരക്ക് ഗണ്യമായി വർധിച്ചത് സാധാരണ പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ, ദുബൈയിൽ നിന്നും സൗദിയിലേക്ക് കര മാർഗ്ഗം ബസ് സർവ്വീസ് ആരംഭിക്കുകയും ചെയ്‌തത് യാത്രാ ചിലവ് കുത്തനെ കുറക്കാൻ ഇടയാക്കിയിട്ടുണ്ട്.പക്ഷ ചില ഇട തട്ടുക്കാര്‍ ചൂഷകരായി രംഗത്ത് വന്നിട്ടുണ്ട് എന്നുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു.
സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് ചാർട്ടേഡ്, വന്ദേഭാരത് വിമാനങ്ങൾ സർവീസ് നടത്തുന്നു ണ്ടെങ്കിലും തിരിച്ച് സർവീസിന് അനുമതിയില്ല. എയർ ബബ്ൾ കരാർ നിലവിൽ വന്നാൽ ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ചാർട്ടേഡിന് അനുമതിയുണ്ടാകും.പക്ഷെ അതിനുള്ള സാധ്യത തീരെ കുറവാണ്
ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് എയർ ബബ്ൾ കരാർ പ്രകാരം സൗദിയി ലേക്ക് ദിനേന വിമാനങ്ങളെത്തുന്നുണ്ട്. ഇന്ത്യയിലെ കോവിഡ് രൂക്ഷതയിൽ കാര്യമായ കുറവ് വരാത്തതാണ് കാരണമെന്ന് അറിയുന്നു. അതുമാത്രമല്ല വകഭേദം വന്ന വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെ 78 കേസുകളാണ് അതില്‍ ആറെണ്ണം കേരളത്തിലാണ്. സൗദിയില്‍ വകഭേദം വന്ന വൈറസ് പത്തു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് പത്തുപേരും രോഗമുക്ത രായെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു ഈ പത്തുപേര്‍ സമ്പര്‍ക്കം പുലര്‍ത്തിയ 27 പേരെയും തിരിച്ചറിഞ്ഞു അവരെ നിരീക്ഷണത്തിന് വിധയമാക്കിയിരിക്കു കയാണ് ആരോഗ്യ മന്ത്രാലയം.
സൗദി അറേബ്യയിൽ കോവിഡ് കേസുകൾ ദിനംപ്രതി കുറഞ്ഞുവരികയാണ്. ഒപ്പം വാക്സിന്‍ കുത്തിവെപ്പ് ഊര്‍ജിതമായി നടക്കുകയാണ്. വാക്സിന്‍ സ്വീകരിക്കാന്‍ ഇതുവരെ പത്തുലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
മാര്‍ച്ച് 31ന് വ്യാമയാന അതിര്‍ത്തികള്‍ പൂര്‍ണമായി തുറക്കുമെങ്കിലും കോവിഡ് ടെസ്റ്റ് അടക്കമുള്ള നിബന്ധനകള്‍ എന്തെല്ലാം എന്നുള്ളതിനെകുറിച്ച് ഇന്ന് ഇറങ്ങിയ അഭ്യന്തര മന്ത്രാലയത്തിന്‍റെ അറിയിപ്പില്‍ ഇല്ല. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം പുറത്തുവരുമെന്ന് കരുതുന്നു.
നിലവില്‍ അഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും നേരത്തെ പുറപെടുവിച്ചിട്ടുള്ള കോവിഡ് പ്രതിരോധ മാനദണ്ടങ്ങള്‍ നിര്‍ബന്ധമായി പാലിക്കണം സാമൂഹിക അകലം പാലിക്കലും, മാസ്ക്ധാരണവും മന്ത്രാലയത്തിന്‍റെ ഇനിയൊരു അറിയിപ്പ് വരുന്നതുവരെ ഒരു കാരണവശാലും ഒഴിവാക്കരുത്, മാസ്ക് ധരിക്കാത്തവര്‍ക്ക് ആയിരം റിയാല്‍ പിഴ ചുമത്തും. ഒത്തുകൂടുന്നവര്‍ പരമാവധി അമ്പത് പേരില്‍ കൂടാതെ സാമുഹിക അകലം പാലിച്ചിരിക്കണ മെന്നുള്ള ഉത്തരവും നിലവില്‍ പ്രാബല്യത്തില്‍ ഉണ്ട്.
ജാഗ്രത എല്ലാവരിലും ഉണ്ടാകണം.ജാഗ്രത പുലര്‍ത്തി മുന്നോട്ട് പോയത് കൊണ്ടാണ് സൗദിയില്‍ കോവിഡ് വ്യാപനം കുറയ്ക്കാനും വിജയം കൈവരിക്കാനും സാധിച്ചത്. അതിനിടെ സല്‍മാന്‍ രാജാവ് , കിരീടാവകാശി മുഹമ്മദ് സല്‍മാന്‍, ആരോഗ്യമന്ത്രി വിവിധ പ്രവിശ്യ ഗവര്‍ണ്ണര്‍മാര്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ ,അടക്കം കോവിഡ് വാക്സിന്‍ കുത്തിവെപ്പ് എടുത്ത് ജനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നിരിക്കുകയാണ്. വാക്സിന്‍ രണ്ട് ഡോസ് എടുത്ത് കഴിയുന്നവര്‍ക്ക് പൂര്‍ണ്ണമായി രോഗമുക്തന്‍ എന്ന നിലക്ക് ഹെല്‍ത്ത് പാസ്പോര്‍ട്ട് നല്‍കുന്ന സിസ്റ്റം കൊണ്ടുവന്ന്‍ ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് സൗദിഅറേബ്യ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us