പ്രളയബാധിത പ്രദേശങ്ങളില്‍ സേവനനിരതരായി ആസ്റ്റര്‍ വൊളണ്ടിയര്‍മാര്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, August 23, 2019

കൊച്ചി: വയനാട്, മലപ്പുറം ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ആശ്വാസമേകി ആസ്റ്റര്‍ വൊളണ്ടിയര്‍മാര്‍. വയനാടും മലപ്പുറവും കൂടാതെ കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലെ 37,000 പേര്‍ക്കാണ് 600-ലേറെ വരുന്ന ആസ്റ്റര്‍ വൊളണ്ടിയര്‍മാര്‍ ആശ്വാസമെത്തിച്ചത്.

30 ദുരിതാശ്വാസ ക്യാമ്പുകള്‍, 63 മെഡിക്കല്‍ ക്യാമ്പുകള്‍, ദുരന്തപ്രദേശങ്ങളില്‍ മുഴുവന്‍സമയ ആംബുലന്‍സ് സേവനം എന്നിവയിലൂടെ പ്രളയബാധിത പ്രദേശങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആസ്റ്റര്‍ വൊളണ്ടിയര്‍മാര്‍ മുന്‍ഗണന നല്‍കിയത്.

ഇതിന് പുറമേ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക ഒരു ടണ്‍ അരി, ഭക്ഷണ പ്പൊതികള്‍, മരുന്നുകള്‍ എന്നിവ കൂടാതെ കുടിവെള്ളം, വസ്ത്രം, കിടക്കവിരികള്‍, പായകള്‍, മോപ്പുകള്‍, ക്ലോറിന്‍ ടാബ്ലറ്റുകള്‍ തുടങ്ങിയ വസ്തുക്കളും വൊളണ്ടിയര്‍മാര്‍ വിതരണം ചെയ്തു.

കേരളത്തിന് പുറമേ വടക്കേ ഇന്ത്യയിലെ പ്രളയബാധിത പ്രദേശങ്ങളിലും ആസ്റ്റര്‍ വൊളണ്ടിയര്‍മാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിലും ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി ആസ്റ്റര്‍ വൊളണ്ടിയര്‍മാര്‍ എത്തിയിരുന്നു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 250 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനുള്ള ആസ്റ്റര്‍ ഹോംസ് എന്ന സംരംഭത്തിനും തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി നിര്‍മിച്ച ആദ്യ ഘട്ട ഭവനങ്ങളുടെ കൈമാറ്റം നടന്നുവരികയാണ്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആഗോള സിഎസ്ആര്‍ സംരംഭമാണ് ആസ്റ്റര്‍ വൊളണ്ടിയര്‍ പ്രോഗ്രാം.

×