ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
കല്ലടിക്കോട് : പ്രളയം കവർന്ന സഹോദരങ്ങൾക്ക് സഹായം എത്തിക്കുന്നതിനായി കല്ലടിക്കോട് യൂത്ത് എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ വിഭവ സമാഹരണം നടത്തി.
Advertisment
കല്ലടിക്കോട് നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും വ്യത്യസ്ത ഇനം അവശ്യ സാധനങ്ങൾ ശേഖരിച്ചാണ് ഈ ചെറുപ്പക്കാർ നിലമ്പൂരിലേക്ക് ആശ്വാസമെത്തിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പിലും ക്യാമ്പിൽ നിന്ന് വീട്ടിലേക്കു തിരിച്ചെത്തിയവർക്കും വിതരണം നടത്താൻ വസ്ത്രങ്ങളും കുടിവെള്ളവും ശുചീകരണ സാമഗ്രികളും
അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകൾ ലോറിയിൽ കൊണ്ടു പോയി.
നിലമ്പൂരിലേക്ക് പുറപ്പെട്ട സഹായവണ്ടിക്ക് എഎസ്ഐ ശരത് ഫ്ലാഗ്ഓഫ് ചെയ്തു.
പ്രളയാഘാതത്താൽ മാനസികപ്രശ്നങ്ങൾ നേരിട്ട വ്യക്തികളെ കണ്ടെത്തി അവർക്ക് വൈദ്യസഹായവും കൗൺസലിങ്ങും ലഭ്യമാക്കണമെന്നാണ് വാട്സ്ആപ്
കൂട്ടായ്മ പ്രവർത്തകരുടെ അഭിപ്രായം.