'ഞങ്ങള്‍ കേരളത്തിനായും ചെന്നൈയ്ക്കായും സൈന്യത്തിനായും മുന്നോട്ടുവന്നിരുന്നു; ഇപ്പോള്‍ ഞങ്ങളുടെ നാടിനും ജനങ്ങള്‍ക്കും സഹായം വേണം'; പ്രളയം നാശം വിതയ്ക്കുന്ന തെലങ്കാനയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് താരങ്ങള്‍

New Update

publive-image

ഹൈദരാബാദ്: പ്രളയം നാശം വിതയ്ക്കുന്ന തെലങ്കാനയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് തെലുങ്ക് താരങ്ങള്‍. വിജയ് ദേവരകോണ്ട, ജൂനിയര്‍ എന്‍ടിആര്‍, മഹേഷ് ബാബു തുടങ്ങിയവരാണ് സഹായം തേടിയത്.

Advertisment

'ഞങ്ങള്‍ കേരളത്തിനായും ചെന്നൈയ്ക്കായും സൈന്യത്തിനായും മുന്നോട്ടുവന്നിരുന്നു. കൊവിഡ് പോരാട്ടത്തിനും മുന്നോട്ടുവന്നു. ഇപ്പോള്‍ ഞങ്ങളുടെ നാടിനും ജനങ്ങള്‍ക്കും സഹായം വേണം'- വിജയ് ദേവരകോണ്ട ട്വീറ്റ് ചെയ്തു.

പത്ത് ലക്ഷം രൂപയും താരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. 2018ല്‍ കേരളത്തില്‍ വന്‍ പ്രളയമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.

Advertisment