കുവൈറ്റില്‍ ഡെലിവറി ബോയ്മാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് :കുവൈറ്റില്‍ ഡെലിവറി ബോയ്മാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് . സാമ്പത്തിക ബാധ്യതമൂലമാണ് മിക്ക ഡ്രൈവര്‍മാരും ഡെലിവറി ബോയ്മാരായി ജോലി ചെയ്യാന്‍ തയ്യാറാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

സ്വന്തം രാജ്യത്ത് സ്വന്തമായി കമ്പനിയും മറ്റുമുള്ളവരാണ് കുവൈറ്റിലെത്തി ഇത്തരം ജോലികല്‍ ചെയ്യുന്നത്. സ്വരാജ്യത്ത് റിയല്‍ എസ്‌റ്റേറ്റ് വിപണിയിലുണ്ടായ മാന്ദ്യം മൂലം കാര്യമായ നിര്‍മ്മാണ ജോലികള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മറ്റൊരു രാജ്യത്തെത്തി ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായതെന്ന് ഒരു ഡ്രൈവര്‍ വ്യക്തമാക്കി.

മറ്റൊരു ഡ്രൈവറാകട്ടെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളയാളായിരുന്നു . എന്നിട്ടും അദ്ദേഹം കുവൈറ്റില്‍ ഡെലിവറി ബോയിയായ് ജോലി നോക്കുകയാണ് . ഇത് തനിക്ക് സ്വന്തം രാജ്യത്ത് ജോലി ചെയ്താല്‍ കിട്ടുന്നതിന്റെ ഇരട്ടി ശമ്പളം നേടിത്തരുന്നുവെന്ന് അദ്ദേഹം പറയുന്നു.

മറ്റ് ചിലര്‍ തന്റെ മരണശേഷം കുട്ടികള്‍ക്ക് സുഖമായി ജീവിക്കാനുള്ള പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്നത്. ഒരു പിതാവെന്ന നിലയില്‍ മക്കളോടുള്ള ഉത്തരവാദിത്തം ഇങ്ങനെ നിറവേറ്റാമെന്നാണ് അവര്‍ പറയുന്നത്.

മറ്റൊരു ഡെലിവറി ബോയ്ക്കാകട്ടെ പുസ്തകങ്ങളും മറ്റും അച്ചടിക്കുന്ന ഒരു സ്ഥാപനം സ്വന്തമായുണ്ടായിരുന്നു . എന്നാല്‍ തന്റെ ആവശ്യങ്ങള്‍ ഈ വരുമാനത്തില്‍ നിന്നുതന്നെ സാധിക്കാതെ വന്നപ്പോഴാണ് ഡെലവിറി ബോയിയായി ജോലി ചെയ്യാന്‍ തയ്യാറായതെന്ന് ഇദ്ദേഹം പറയുന്നു. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ ഡ്രൈവര്‍മാരും ഈ ജോലിയില്‍ സന്തുഷ്ടരാണെന്നുള്ളതാണ് മറ്റൊരു റിപ്പോര്‍ട്ട്.

kuwait latest kuwait
Advertisment