ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി

New Update

കോഴിക്കോട്: ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ശാരീരിക പ്രശ്നങ്ങൾ നേരിട്ടതോടെ മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി.

Advertisment

publive-image

വ്യാഴാഴ്ച രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. രാത്രി എട്ട് മണിയോടെയാണ് 5 വിദ്യാർത്ഥിനികൾക്ക് ആദ്യം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവർക്ക് തൊട്ടടുത്ത സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.

എന്നാൽ പിന്നാലെ മറ്റ് ഇരുപത്തഞ്ചോളം വിദ്യാർത്ഥിനികൾക്ക് കൂടി സമാനമായ രീതിയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.  ഇതേ ഹോസ്റ്റലിൽ നേരത്തെയും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനികളുടെ ആരോഗ്യ നില തൃപ്തികരമാണ്.

food poison
Advertisment