പാലാ ചുണ്ടശേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ ; നൂറോളം വിദ്യാർത്ഥികൾ ചികിത്സ തേടി

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, October 23, 2019

കോട്ടയം: പാലാ ചുണ്ടശേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. നൂറോളം വിദ്യാർത്ഥികൾ ചികിത്സ തേടി. ഛർദ്ദിയും വയറിളക്കവും പിടിപെട്ടാണ് വിദ്യാർത്ഥികൾ ആശുപത്രിയിലെത്തിയത്. ഹോസ്റ്റലിൽ ഉണ്ടാക്കിയ ഭക്ഷണമാണ് വിഷബാധയ്ക്ക് കാരണം.

ആരോഗ്യവകുപ്പ് കോളേജിൽ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിനിടെ, കോളേജ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു

×