Advertisment

റെയില്‍വേ ഭക്ഷണശാലകളില്‍ നിന്നും ഇനി ഈ ഭക്ഷണവിഭവങ്ങള്‍ പുറത്ത്

New Update

തിരുവനന്തപുരം : റെയില്‍വേ ഭക്ഷണശാലകളില്‍ നിന്നും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ഭക്ഷണവിഭവങ്ങള്‍ ഇനി മുതല്‍ ഇല്ല. റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂമുകളിലെയും (വിആര്‍ആര്‍), റസ്റ്ററന്‍റുകളിലെയും ഭക്ഷണ നിരക്കില്‍ മാറ്റം വരുത്തിയതിനു ശേഷം പുതുക്കിയ മെനുവില്‍ കേരളീയ വിഭവങ്ങള്‍ പലതും ഇല്ല. കേരളത്തിലെ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റിരുന്ന അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊന്നും മെനുവില്‍ ഇല്ല.

Advertisment

publive-image

ഉഴുന്നുവട, പരിപ്പുവട എന്നിവ നിലനിര്‍ത്തിയപ്പോള്‍ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവ പുറത്തായി.പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ സ്റ്റാളുകളില്‍ വില്‍ക്കും. സ്‌നാക്ക് മീല്‍ വിഭാഗത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നു മസാല ദോശയും തൈര്,സാമ്പാര്‍ സാദവുമൊക്കെയാണുളളത്.

ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണു (ഐആര്‍സിടിസി) മെനു പരിഷ്‌കരിച്ചു നിരക്കുകള്‍ കൂട്ടിയത്

food railway
Advertisment