ഭക്ഷണം

ഇതാണ് മാ​ഗി മിൽക്ക് ഷേക്ക്, വിമര്‍ശനവുമായി സൈബര്‍ ലോകം

Friday, September 17, 2021

ഒട്ടും ചേര്‍ച്ചയില്ലാത്ത രണ്ട് രുചികള്‍ ഒന്നിച്ച് കഴിക്കുന്നതിന്റെ വീഡിയോകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചോക്ലേറ്റ് ബിരിയാണി, കെച്ചപ് ചേര്‍ത്ത തണ്ണിമത്തന്‍, ഐസ്‌ക്രീം ദോശ, ഐസ്‌ക്രീം വടാപാവ്.. അങ്ങനെ പോകുന്നു ചില വിചിത്രമായ ഫുഡ് ‘കോമ്പിനേഷനു’കള്‍.

പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. ന്യൂഡില്‍സില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നാം കണ്ടതാണ്. ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി ന്യൂഡില്‍സ് കൊണ്ട് ‘ല​ഡ്ഡു’ ഉണ്ടാക്കുക തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു.

അതിനുപിന്നാലെയിതാ പുതിയൊരു ‘ഫുഡ് കോമ്പോ’ കൂടി ഇപ്പോൽ വൈറലാവുകയാണ്. മാഗി മില്‍ക്ക് ഷേക്കാണ് സംഭവം. മയൂര്‍ സേജ്പാല്‍ എന്ന് പേരുള്ള ട്വിറ്റര്‍ ഉപഭോക്താവാണ് മാഗി മില്‍ക്ക് ഷേക്കിന്‍റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രീം പാലില്‍ മുക്കിയ മാഗി നൂഡില്‍സ് ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. വൻ വിമർശനമാണ് ഇതിനെതിരെ ഉയർന്നു വരുന്നത്.

×