രുചികരം, ഓറഞ്ച്‌തൊലി അച്ചാര്‍, എളുപ്പത്തില്‍ തയാറാക്കാം

മലയാളിക്കു തൊട്ടുകൂട്ടാന്‍ ഏതെങ്കിലുമൊരു അച്ചാര്‍ വേണം

New Update
pickle-recipe

ഊണിനു കറികള്‍ എന്തൊക്കെയുണ്ടെങ്കിലും മലയാളിക്കു തൊട്ടുകൂട്ടാന്‍ ഏതെങ്കിലുമൊരു അച്ചാര്‍ വേണം. ഊണിനു മാത്രമല്ല, ബിരിയാണിക്കും വേണം  അച്ചാറുകള്‍. ചാമ്പക്ക, ഓറഞ്ച് തൊലി അച്ചാര്‍ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

Advertisment

ഓറഞ്ച് തൊലി അച്ചാര്‍
1. ഓറഞ്ച് തൊലി (പഴുത്ത ഓറഞ്ചിന്റെ തൊലി എടുക്കുക)-  രണ്ട്  ഓറഞ്ചിന്റെ തൊലി ചെറുതായി അരിഞ്ഞത്
2. പച്ചമുളക്- നാല് എണ്ണം (ചെറുതായി അരിഞ്ഞത്)
3. മുളകുപൊടി- മൂന്ന് ടീസ്പൂണ്‍
4. മഞ്ഞള്‍പൊടി- ആറ് നുള്ള് എടുക്കുക
5. ഉലുവാപ്പൊടി- ആറ് നുള്ള്
6. കായപ്പൊടി- ആറ് നുള്ള്
7. വെള്ളുത്തുള്ളി- 8 അല്ലി (ചെറുതായി അരിഞ്ഞത്)
8. ഇഞ്ചി- അര ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്) 
9. വിനാഗിരി- ആറ് ടീസ്പൂണ്‍
10. നല്ലെണ്ണ- പാകത്തിനു ചേര്‍ക്കുക
11. ഉപ്പ്- പാകത്തിന്
12. കടുക്- പാകത്തിന്
13. കറിവേപ്പില- രണ്ട് തണ്ട്

തയാറാക്കുന്ന വിധം
ഓറഞ്ചിന്റെ തൊലി ചെറുതായി അരിഞ്ഞുവച്ചത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിച്ചതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് മാറ്റിവയ്ക്കുക. സ്റ്റൗ കത്തിച്ച് പാന്‍ വച്ച് ചൂടായതിനു ശേഷം എണ്ണ ഒഴിക്കുക. കടുകു പൊട്ടിക്കുക. തുടര്‍ന്ന് കറിവേപ്പില, ചെറുതായി അരിഞ്ഞ വെള്ളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. നന്നായി വഴറ്റിയതിലേക്ക് ഓറഞ്ച് തൊലി ചേര്‍ക്കുക. തൊലി നന്നായി വരണ്ടുവരണം. തുടര്‍ന്ന്, ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി, ഉലുവാപ്പൊടി, കായപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് വിനാഗിരി ചേര്‍ക്കുക. അച്ചാര്‍ തയാര്‍.


ചാമ്പക്ക അച്ചാര്‍
1. ചാമ്പക്ക- ഇടത്തരം വലിപ്പമുള്ളത് 20 എണ്ണം
2. വെളുത്തുള്ളി- 10 അല്ലി
3. മുളകുപൊടി - നാല് ടീസ്പൂണ്‍
4. പച്ചമുളക് - അഞ്ച് എണ്ണം
5. ഇഞ്ചി- അര ടീസ്പൂണ്‍
6. ഉലുവാപ്പൊടി - നാല് നുള്ള്
7. കറിവേപ്പില - ഒന്ന്-രണ്ട് തണ്ട്
8. കായപ്പൊടി- കാല്‍-അര ടീസ്പൂണ്‍
9. വിനാഗിരി- മൂന്ന്-നാല് ടീസ്പൂണ്‍ 
10. നല്ലെണ്ണ- പാകത്തിനു ചേര്‍ക്കുക
11. ഉപ്പ്- പാകത്തിന്
12. കടുക് - പാകത്തിന് 


തയാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ ചാമ്പക്ക അരിഞ്ഞുവയ്ക്കണം. പാന്‍ സ്റ്റൗവില്‍ വച്ച് ചൂടായതിനു ശേഷം എണ്ണ ഒഴിക്കുക. തുടര്‍ന്ന് കടുകു പൊട്ടിക്കുക. ശേഷം, കറിവേപ്പില, ഇഞ്ചി, പച്ചമുളക്, വെള്ളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റണം. ഇതിലേക്ക് അരിഞ്ഞുവച്ച ചാമ്പക്ക ചേര്‍ക്കുക. നന്നായി ഇളക്കണം. തുടര്‍ന്ന് മുളകുപൊടി ചേര്‍ക്കാം. ഉപ്പു ചേര്‍ക്കുക. ശേഷം ചെറിയ തീയില്‍ അടച്ചുവയ്ക്കുക. പാനിന്റെ അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം. തുടര്‍ന്ന് കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കണം. എന്നിട്ട് തീ അണയ്ക്കുക. വിനാഗിരി ചേര്‍ക്കുക. അച്ചാര്‍ തയാര്‍.

Advertisment