/sathyam/media/media_files/2025/12/01/oats-benefits-1747988250-2025-12-01-14-13-54.jpg)
ഓട്സ് ഉപയോഗിച്ച് വിവധ വിഭവങ്ങള്‍ നമ്മള്‍ തയാറാക്കാറുണ്ട്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഓട്‌സ് പ്രാതലില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഓട്സ് പോഷകപ്രദവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമായി വിദഗ്ധര്‍ പറയുന്നു. പ്രാതലില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുക ചെയ്യുന്നു.
ഓട്‌സില്‍ ബീറ്റാ ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന് ദിവസവും ഓട്‌സ് കഴിക്കുമ്പോള്‍ ശരീരഭാരം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നു. നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഓട്‌സ് വിവിധ രൂപത്തില്‍ ഉള്‍പ്പെടുത്താം. ഓട്‌സ് കൊണ്ട് ഇനി മുതല്‍ ദോശ തയാറാക്കിയാലോ. വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് രുചികരമായ ഓട്‌സ് ദോശ എളുപ്പം തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ഓട്‌സ് - 1 കപ്പ്
വെള്ളം - 1 കപ്പ്
തക്കാളി - 1 എണ്ണം ( ചെറുതായി അരിഞ്ഞത്)
സവാള - 1/2 ടീ സ്പൂണ്‍
മുളകു പൊടി - 1/2 ടീ സ്പൂണ്‍
ജീരകം - 1/2 ടീ സ്പൂണ്‍
ഉപ്പ് - മല്ലിയില - ആവശ്യത്തിന്
എങ്ങനെ തയാറാക്കാം
ആദ്യം ഓട്‌സ് 30 മിനുട്ട് നേരം വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക. ശേഷം കുതിര്‍ത്ത ഓട്‌സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ശേഷം ദോശ കല്ലില്‍ പരത്തി ഉണ്ടാക്കി എടുക്കുക. ഓട്‌സ് ദോശ തയാര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us