കോഴിക്കോട്: മുന്‍ ഫുട്ബോള്‍ താരവും കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്ബോള്‍ പരിശീലകയുമായ ഫൗസിയ മാമ്ബറ്റ (52) അന്തരിച്ചു. നടക്കാവ് സ്കൂളില്‍ പരിശീലകയായി ജോലി ചെയ്യുകയായിരുന്നു. അര്‍ബുദ ബാധിതയായിരുന്നു. 35 വര്‍ഷമായി കളിക്കാരിയായും പരിശീലകയായും സജീവമായിരുന്നു.
/sathyam/media/post_attachments/ITGCglFXuwjIDfXFC2WH.jpg)
മലബാറിലെ ഫുട്ബോളിന്റെ അംബാസിഡര്‍ എന്ന പേരിലും ഇവര്‍ അറിയപ്പെട്ടിരുന്ന ഫൗസിയ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലക, നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരിശീലക തുടങ്ങിയ പദവികള്‍ വഹിച്ചു. ഫൗസിയയുടെ പരിശീലനത്തില്‍ നിരവധി കുട്ടികള്‍ രാജ്യാന്തര തലത്തില്‍ പ്രശസ്തി നേടിയിരുന്നു
ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്ബ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോളി ഫൗസിയയായിരുന്നു.
2003-ല്‍ കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റു. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചു. 2005-ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു. 2006-ല്‍ ഒഡിഷയില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു.