കളിക്കളത്തിന് പുറത്ത് നടന്ന അടിപിടിയ്ക്കിടെ എതിരാളിയുടെ ജനനേന്ദ്രിയം കടിച്ചു പറിച്ചു ; കളിക്കാരനെ 5 വർഷത്തേക്ക് സസ്പെൻഡ് ചെയ്തു

സ്പോര്‍ട്സ് ഡസ്ക്
Thursday, February 20, 2020

ഫുട്ബോൾ മത്സരത്തിനു ശേഷം കളിക്കളത്തിന് പുറത്ത് നടന്ന അടിപിടിയ്ക്കിടെ എതിരാളിയുടെ ജനനേന്ദ്രിയം കടിച്ചുപറിച്ച കളിക്കാരനെ 5 വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കിഴക്കൻ ഫ്രാൻസിലെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ലീഗിനിടെയാണ് സംഭവം നടന്നത്. പരിക്കേറ്റ താരത്ത ആറ് മാസത്തേക്കും സസ്പെൻഡ് ചെയ്തു.

2019 നവംബര്‍ 17-ന് ടെര്‍വില്ലെയും സോയെട്രിച്ചും തമ്മില്‍ നടന്ന മത്സരത്തിനു ശേഷമാണ് അടി പിടിയുണ്ടായത്. മത്സരത്തിനിടെ ടീം അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായെങ്കിലും റഫറി ഇടപെട്ട് ഇത് വിലക്കുകയും മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മത്സരത്തിനു ശേഷം ഇരുവരും കാര്‍ പാര്‍ക്കിംഗ് ഏരിയയിൽ വീണ്ടും ഏറ്റുമുട്ടി. ടെര്‍വില്ലെ താരങ്ങളിലൊരാള്‍ ഇരുവരെയും പിടിച്ചു മാറ്റുകയും ചെയ്തു. ഇതിനിടെ സോയെട്രിച്ച് താരം ഇയാളുടെ ജനനേന്ദ്രിയം കടിച്ചു പറിക്കുകയായിരുന്നെന്ന് ലോറൈനിലെ ഒരു പ്രാദേശിക വാർത്താ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

×