ദുബൈ: യു.എ.ഇയില്‍ നിന്നുള്ള ചിത്രമാണ് നിമിഷ നേരം കൊണ്ട് വൈറലായിരിക്കുന്നത്. പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകര്‍ക്കിടയില്‍ കൗതുകമായത്. യുഎഇയില്‍ എത്തിയാല്‍ ഒരു കായിക താരത്തിന് പോകാന്‍ ഒരുപാട് ഇടമുണ്ടെങ്കിലും അദ്ദേഹം തെരഞ്ഞെടുത്ത സ്ഥലം ജിംനേഷ്യമായിരുന്നു. അവിടെ ക്രിസ്റ്റ്യാനോയെ കാത്ത് പ്രിയപ്പെട്ട സുഹൃത്തുമുണ്ടായിരുന്നു. ദുബൈയിലെ നാദ് അല്‍ ഷെബ സ്പോര്‍ട്സ് കോംപ്ലക്സിലെ ജിമ്മില്‍ വെച്ച് റോണോയുടെ ആ സുഹൃത്തായ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായുള്ള ചിത്രമാണ് ആരാധകാര്‍ സ്വീകരിച്ചത്.
/sathyam/media/post_attachments/M1vYzfm0Pyj05ENYwEY4.jpg)
‘നിങ്ങളെ കാണുമ്പോഴെല്ലാം സന്തോഷം ബ്രോ…’ എന്ന അടിക്കുറിപ്പേടെ റോണോ ഇരുവരുമൊന്നിച്ച് ട്രെഡ്മില്ലില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. നിമിഷ നേരം കൊണ്ട് ചിത്രം വൈറലായി. ചിത്രം ഷെയര്‍ ചെയ്ത ഹംദാന്‍ ‘സുഹൃത്തേ എല്ലായ്‌പ്പോഴും സ്വാഗതം’ എന്ന് കുറിച്ചു. ഇരുവരും വ്യായാമം ചെയ്യുന്ന ചെറുവിഡിയോയും ഹംദാന്‍ പങ്കുവെച്ചു
ഈ വര്‍ഷത്തെ ദുബൈ ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് കോണ്‍ഫറന്‍സ് ആന്‍ഡ് ദുബായ് ഗ്ലോബ് സോക്കര്‍ അവാര്‍ഡ് പരിപാടിക്കായാണ് യുവന്റസ് താരം നഗരത്തിലെത്തിയത്. ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാര ജേതാവ് റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഇതിഹാസ ഗോള്‍കീപ്പര്‍ ഐകര്‍ കസിയ്യസ് എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us