റിയാദ്: 2021ല്‍ ഇന്തോ സൗദി അറേബ്യന്‍ ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അഭിപ്രായപ്പെട്ടു. എംബസി ഓഡിറ്റോറയത്തില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/OwI1jrwh1XxOE31frarb.jpg)
ഇന്ത്യന്‍ എംബസിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷ പരിപാടിയില്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവായ ഡോ. സിദ്ദീഖ് അഹമ്മദിനെ ഇന്ത്യന്‍ അംബാസഡര്‍ അനുമോദിക്കുന്നു
ഇതാദ്യമായി എംബസി ഓഡിറ്റോറിയത്തില്‍ സൗദി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇന്തോ സൗദി ജോയിന്റ് ഫിലിം പ്രൊഡക്ഷന്‍ സംബന്ധിച്ച് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുമായി ചര്‍ച്ച നടത്തിവരുന്നു
കോവിഡ് കൊണ്ട് വലഞ്ഞ പോയ വര്‍ഷത്തേക്കാള്‍ ബിസിനസ്, വിനോദം, പ്രതിരോധം, വാര്‍ത്താ വിതരണം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ പരസ്പരസഹകരണം ഈ വര്‍ഷം കൂടുതല്‍ ഉറപ്പിക്കും ഈ വര്‍ഷം മികച്ചതാക്കാന്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഭരണ നേതൃത്വം ഈ വര്‍ഷം പരസ്പര സന്ദര്‍ശനം നടത്തും. അതിനുള്ള നടപടികള്‍ നടന്നുവരികയാണ്. 2020ലെ നഷ്ടങ്ങള്‍ 2021ല്‍നികത്തും.
/sathyam/media/post_attachments/LMVA8aBMpwkhhXVLn9nl.jpg)
ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് സൗദിയിലെ നിയമവ്യവസ്ഥകളെ കുറിച്ച് ബോധവാന്മാരാക്കു ന്നതിന് സൗദി അഴിമതി വിരുദ്ധ സമിതിയായ നസാഹയുമായി സഹകരിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കും.
യാമ്പു, മദീന എന്നിവിടങ്ങളില്‍ നിലവില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇക്കാര്യം മദീന ഡെപ്യൂട്ടി ഗവര്‍ണറുമായി സംസാരിച്ചിരുന്നു. യാമ്പുവില്‍ ഇന്ത്യന്‍ സ്‌കൂള്‍ തുടങ്ങാന്‍ അനുമതിയായിട്ടുണ്ട്. പ്രവാസി ഭാരതീയ ദിവസ് വിവിധ രാജ്യങ്ങളിലെ പ്രവാസികളെ തമ്മില്‍ കൂട്ടിയിണക്കാനുള്ള അവസരമാണ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ മുന്നിലെത്തിക്കാനും ഈ അവസരം വിനിയോഗിക്കാനാകും. പ്രവാസികളുടെ വിഷയങ്ങള്‍ ഈ രീതിയില്‍ പരിശോധിക്കുന്ന ലോകത്തെ ഏക രാജ്യം ഇന്ത്യയാണെന്നും അംബാസിഡര്‍ചൂണ്ടികാണിച്ചു.
/sathyam/media/post_attachments/Zz5iPKxjPOs6D6VgkUE4.jpg)
യുഎഇയില്‍ മുപ്പത് ലക്ഷവും സൗദിയില്‍ 26 ലക്ഷവും പ്രവാസികളുണ്ട്. അമേരിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുള്ളതിനേക്കാള്‍ പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലാണ്. വന്ദേഭാരത് സര്‍വീസില്‍ ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ സൗദി വിട്ടിട്ടുണ്ട്. 2020 പ്രതിസന്ധി നിറഞ്ഞ വര്‍ഷമായിരുന്നു. ഇന്ത്യക്കാരെ സഹായിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയോടൊപ്പം സജീവമായി രംഗത്തുണ്ടായിരുന്നു. അതിന് എല്ലാവരോടും നന്ദിയുണ്ട്. ഈ വര്‍ഷം എത്ര ഇന്ത്യക്കാര്‍ക്ക് ഹജിന് അവസരം ലഭിക്കുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമമായിട്ടില്ല. ചര്‍ച്ച നടന്നുവരികയാണെന്നും അംബാസഡര്‍ പറഞ്ഞു.
സൗദിയില്‍ സാമൂഹിക ബിസിനസ് മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ പുരസ്‌കാരം ലഭിച്ചതില്‍ വളരെയേറെ സന്തോഷമുണ്ട്. ഡോ: സിദ്ദീഖ് അഹമദിനെ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസിഡര്‍ അഭിനന്ദിച്ചു.
പ്രവാസി ഭാരത് സമ്മാന്‍ പുരസ്‌കാര ജേതാവ് സിദ്ദീഖ് അഹമ്മദ് സംസാരിച്ചു. ചടങ്ങിന് ഇന്ത്യന്‍ എംബസി ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അസീം അഹമ്മദ് സ്വാഗതം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us