/sathyam/media/post_attachments/QM7X0Z60OGt8YEsN8svx.jpg)
ന്യൂഡല്‍ഹി: രാജ്യപുരോഗതിക്കും ജനക്ഷേമത്തിനും നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തുന്ന നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. തന്നെ സന്ദര്‍ശിച്ച 25 കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു തോമര്‍.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ കൃഷിമന്ത്രി ശരദ് പവാറും കാര്‍ഷിക മേഖലയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ചുവെങ്കിലും ബാഹ്യ സമ്മര്‍ദ്ദം മൂലം അവര്‍ക്ക് അതിന് സാധിച്ചില്ലെന്നും തോമര്‍ പറഞ്ഞു.
നരേന്ദ്ര മോദിയാണ് ഇന്ന് നമ്മുടെ പ്രധാനമന്ത്രി. വികസനം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം ആഗ്രഹിക്കുന്നത് ജനങ്ങളുടെ ക്ഷേമം മാത്രമാണ്. ഒരു ശക്തിക്കും അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.