ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ന്യൂഡല്‍ഹി: ചൈനയിലെയും പാകിസ്ഥാനിലെയും വിദേശകാര്യമന്തിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മുദ് ഖുറേഷിയുമാണ് ഫോണ്‍ സംഭാഷണം നടത്തിയത്.
പൊതുതാത്പര്യം സംരക്ഷിക്കുന്നതിനായി പാകിസ്ഥാന്‍ ഒപ്പമുണ്ടാകണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആവശ്യപ്പെട്ടു. ഏറെ കാലമായി ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കുന്നവരാണെന്നും വാങ് യി പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെയാണ് ചൈനയും പാകിസ്ഥാനും ചര്‍ച്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. അതിര്‍ത്തിയില്‍ കുറച്ചു ദിവസങ്ങളായി പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുമുണ്ട്.