തിരുവനന്തപുരം: ജപ്പാൻ - കൊറിയ സന്ദർശനം വൻ വിജയമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല നിർണായക തീരുമാനങ്ങളും ഈ സന്ദർശനത്തിൽ സ്വീകരിക്കാനായി. ജപ്പാന്‍റെയും കൊറിയയുടെയും സഹകരണം വിദ്യാഭ്യാസമടക്കമുള്ള വിവിധ മേഖലകളിൽ സംസ്ഥാനത്തിന് ഉറപ്പാക്കാനായെന്നും കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപമെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
/sathyam/media/post_attachments/73BlwpbJaOeM6E2AGZtL.jpg)
വിദേശ സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ ചെലവ് സർക്കാരാണോ വഹിച്ചത് എന്ന് ചോദിച്ചപ്പോൾ അത്തരത്തിലുള്ള അൽപത്തം സർക്കാർ കാണിക്കില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരു യാത്രയിലും അങ്ങനെ ഉണ്ടായിട്ടില്ല. കുടുംബാംഗങ്ങളുടെ ചെലവ് ഒരിക്കലും സർക്കാർ വഹിച്ചിട്ടില്ല. അങ്ങനെ വഹിക്കാനാകില്ല. പ്രതിപക്ഷം ഉന്നയിക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് ഉല്ലാസയാത്ര ആയിരുന്നോ എന്ന് ഒപ്പമുള്ളവരോട് ചോദിച്ചാൽ മതി. വിവിധ മേഖലകളിലെ വികസനത്തിന് സന്ദർശനം ഗുണം ചെയ്തിട്ടുണ്ട്. വിദേശ സന്ദർശനം നടത്തിയപ്പോഴൊക്കെ അത് സംസ്ഥാനത്തിന് ഗുണം ചെയ്തിട്ടുണ്ട്.
ജപ്പാൻ, കൊറിയ സന്ദർശനം യുവജനങ്ങളെ മുന്നിൽ കണ്ടെന്നും പിണറായി വ്യക്തമാക്കി. ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെക്കുറിച്ച് നല്ല മതിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു