റിയാദ്: സൗദിയിലെ പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷ നൽകുന്ന തീരുമാനവുമായി സൗദി വാണിജ്യ മന്ത്രാലയം. സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇനി മുതൽ വിദേശികൾക്ക് നടത്തിക്കൊണ്ട് പോകാൻ അനുമതി നൽകുന്നതാണ് തീരുമാനം.
/sathyam/media/post_attachments/zo9HlD0a6IlMYxNbo0nk.jpg)
ഇതോടെ സൗദികൾ നടത്തുന്ന സ്ഥാപനങ്ങളിൽ മാനേജർമാരായും സൗദികൾക്ക് പകരം കമ്പനി നടത്തിപ്പുകാരായും വിദേശികൾക്ക് പ്രവർത്തന സ്വാതന്ത്യം ഉണ്ടാകും. സൗദികളല്ലാത്തവർക്ക് കമ്പനി നടത്തിപ്പിനു അനുമതിയില്ലെന്ന നിലവിലെ നിയമം പിൻ വലിച്ചുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സൗദി കമ്പനികളിൽ വിദേശികളെ മാനേജർമാരായി നിയമിക്കാൻ പാടില്ലെന്നും, കമ്പനികളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നതിന് വിദേശികളെ നിയമാനുസൃത പ്രതിനിധികളായി നിയമിക്കുന്നത് വിലക്കുന്ന ഉത്തരവുകൾ പ്രകാരം വിദേശികൾക്ക് അധികാരങ്ങൾ നൽകാൻ പാടില്ലെന്നും അനുശാസിക്കുന്ന, ഹിജ്‌റ 1426 ൽ പ്രഖ്യാപിച്ച മന്ത്രിതല തീരുമാനത്തിന്റെ രണ്ടാം ഖണ്ഡിക പാലിക്കുന്നത് നിർത്തി വെച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.
ഇക്കാര്യം അറിയിച്ച് നീതിന്യായ മന്ത്രി ഡോ.വലീദ് അൽ സ്വംആനി സർക്കുലർ പുറത്തിറക്കി. സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ മാനേജർമാരായി വിദേശികളെ നിയമിക്കാൻ അനുവദിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടിരുന്നെന്നും ഇതേ കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച കർമ സമിതി, വിദേശികളെ സൗദി കമ്പനി മാനേജർമാരായി നിയമിക്കുന്നതിന് നിയമ തടസ്സമില്ലെന്ന് അറിയിച്ചതായും നാഷണൽ കോംപറ്റിറ്റീവ്‌നെസ് സെന്റർ ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ വാണിജ്യ മന്ത്രിയിൽ നിന്ന് നീതിന്യായ മന്ത്രാലയത്തിന് അടിയന്തര സന്ദേശം ലഭിച്ചതായി സർക്കുലറിൽ നീതിന്യായ മന്ത്രി അറിയിച്ചു.പുതിയ തിരുമാനം പ്രവാസികള്‍ക്ക് ബിസിനെസ്സ് രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നത് കൂടിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us