മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ എം ഹംസകുഞ്ഞ് അന്തരിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: മുന്‍ ഡെപ്യൂട്ടി സ്പീക്കറും കൊച്ചി മുൻ മേയറും മുതിർന്ന മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കെ.എം. ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എസ്ആർഎം റോഡിലെ ഹംസക്കുഞ്ഞ്(80) ലേനിലെ വസതിയിൽ രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി പള്ളിയിൽ. ഭാര്യ: നബീസ. ഒരു മകനും മകളുമുണ്ട്.

1982 മുതല്‍ 1986 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു കെ എം ഹംസകുഞ്ഞ്. മട്ടാഞ്ചേരി മുന്‍ എംഎല്‍എ കൂടിയാണ്. 1973 ൽ കൊച്ചി കോർപ്പറേഷന്‍ മേയർ ആയിരുന്നു. കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ, ജിസിഡിഎ അതോറിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Advertisment