മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഫൊര്‍ച്യുനാറ്റോ ഫ്രാങ്കോ അന്തരിച്ചു

സ്പോര്‍ട്സ് ഡസ്ക്
Monday, May 10, 2021

പനാജി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഫൊര്‍ച്യുനാറ്റോ ഫ്രാങ്കോ (84) അന്തരിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിയിച്ചത്. മരണ കാരണം വ്യക്തമായിട്ടില്ല. 1960-ലെ റോം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

ഇന്ത്യയ്ക്കായി 26 മത്സരങ്ങളില്‍ കളിച്ച ഫ്രാങ്കോ 1962-ല്‍ ഏഷ്യന്‍ കപ്പില്‍ റണ്ണറപ്പായ ടീമിലും മെര്‍ദേക്ക കപ്പില്‍ 1964-ല്‍ വെള്ളിയും 1965-ല്‍ വെങ്കലവും നേടിയ ടീമിലും അംഗമായിരുന്നു. 1959-നും 1966-നും ഇടയില്‍ സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായി എട്ടു വര്‍ഷം മഹാരാഷ്ട്രയെ നയിച്ചത് ഫ്രാങ്കോയായിരുന്നു.

×