മൂന്നു മക്കളുടെ അച്ഛനും അഞ്ചു കൊച്ചുമക്കളുടെ മുത്തച്ഛനും ; 89-ാം വയസ്സിൽ അച്ഛനാവാൻ പോകുന്ന വാർത്തയുമായി വ്യവസായ പ്രമുഖൻ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, April 6, 2020

89-ാം വയസ്സിൽ തന്റെ 44കാരിയായ ഭാര്യയിൽ കുഞ്ഞുണ്ടാവാൻ പോകുന്നെന്ന വാർത്തയുമായി പ്രമുഖ വ്യവസായി. ഇദ്ദേഹത്തിന്റെ നാലാമത്തെ കുഞ്ഞാവും ഇത്. കൊറോണ നാളുകളിലാണ് ഇദ്ദേഹം വാർത്ത പുറത്തുവിടുന്നത്

ഏറെനാളായി ഭാര്യ ഫാബിയാന ഫ്ലോസിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞത് ഇപ്പോഴാണെന്ന് ഇദ്ദേഹം പറഞ്ഞു. ഫോർമുല വൺ വ്യവസായി ബേണി എക്ലസ്റ്റൺ ആണ് തന്റെ പുതിയ കുടുംബവിശേഷം പുറത്തുവിട്ടത്. ജോലിത്തിരക്കൊഴിഞ്ഞത് കാരണം മറ്റൊരു കുഞ്ഞിനെപ്പറ്റി ചിന്തിക്കാൻ സമയം ലഭിച്ചെന്നും ഇദ്ദേഹം പറഞ്ഞു. വളരെ വിചിത്രമാണ് ബേണിയുടെ ജീവിതം

ആദ്യത്തെ മൂന്നു പേരും പെൺകുട്ടികളാണ്. ജൂലൈ മാസം പിറക്കാനിരിക്കുന്നത് മകൻ ആവുമെന്ന് ഇദ്ദേഹം അറിയിച്ചു. കൂടാതെ അഞ്ചു കുട്ടികളുടെ മുത്തച്ഛൻ കൂടിയാണിദ്ദേഹം. തന്റെ ഭാര്യ ആകെ ത്രില്ല് അടിച്ചിരിക്കുകയാണെന്നും ബേണി പറഞ്ഞു

ഇതിൽ വിചിത്രമായൊന്നുമില്ല, എനിക്ക് പേരക്കുട്ടികളുണ്ട്. ഞാൻ മറ്റൊരു കുഞ്ഞു കൂടി വരാൻ കാത്തിരിക്കുകയാണ് എന്ന് ബേണി. അഞ്ചു പേരക്കുട്ടികളുടെ മുത്തച്ഛനാണിദ്ദേഹം . രണ്ടു ഭാര്യമാരിൽ നിന്നാണ് ബേണി മൂന്നു പെൺകുട്ടികളുടെ പിതാവായത്. മൂത്ത പുത്രി ദെബോറക്ക് ഇപ്പോൾ 65 വയസ്സുണ്ട്. ആദ്യ ഭാര്യ ഐവി ബംഫ്രോഡിൽ ഉണ്ടായ മകളാണിത്

×