/sathyam/media/post_attachments/tgsZrqPM3VwMce3x71er.jpg)
കൊച്ചി; കൊച്ചി കുസാറ്റിലെ ഹോസ്റ്റലിലുണ്ടായ ആക്രമണത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകനടക്കം നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. നിഹാല്‍ മുഹമ്മദ്, നിധിന്‍, സാബിര്‍ എന്നീ ബി.ടെക്ക് വിദ്യാര്‍ത്ഥികളെയും ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെതന്നെ ഇവരെ ചോദ്യംചെയ്യാനെന്ന പേരില്‍ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് എസ്എഫ്െഎ പ്രവര്‍ത്തകരും ഹോസ്റ്റലിലെ ‘സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി’ പ്രവര്‍ത്തകരും എറ്റുമുട്ടിയത്. തുടര്‍ന്നു ഹോസ്റ്റല്‍ മുറിക്കു തീയിട്ടു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘട്ടനത്തിലും ലാത്തിച്ചാര്‍ജിലും ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ 15 ബിടെക് വിദ്യാര്‍ഥികള്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും ആലുവ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
ആക്രമണത്തില്‍ മെസ് സെക്രട്ടറി ഹാനി അറ്റയ്ക്ക് തലയില്‍ ഗുരുതര മുറിവേറ്റു. രാവിലെ എസ്എഫ്‌ഐ നടത്തിയ പഠിപ്പുമുടക്കു സമരത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷമാണു വൈകിട്ടു സംഘട്ടനത്തില്‍ കലാശിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us