സൗദി അറേബ്യയില്‍ കാറപടകം; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

New Update

publive-image

റിയാദ്: സൗദി അറേബ്യയിലെ ഹായിലിലുണ്ടായ കാറപകടത്തില്‍ ഒരു കുടംബത്തിലെ നാല് പേര്‍ മരണപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. അഞ്ചംഗ വിദേശി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.

Advertisment

കാറോടിച്ചിരുന്നയാളും ഭാര്യയും രണ്ട് ആണ്‍ മക്കളും മരണപ്പെട്ടു. ഒരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടി ഇപ്പോള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്വദേശത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

NEWS
Advertisment