കോട്ടയം: കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ശനിയാഴ്ചയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ രണ്ടു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. വടക്കു-കിഴക്കന്‍ കാറ്റിന്റെ സ്വാധീനമാണ് ചൂട് കൂടാന്‍ കാരണമാകുന്നത്.
/sathyam/media/post_attachments/LmKoC8OfLovOHAjOnbxR.jpg)
കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.
കോട്ടയത്ത് ഇന്ന് 37 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഉച്ചസമയങ്ങളില്‍ പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ജലീകരണം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.