യു എ ഇയിലും സൗദിയിലുമായി ഇന്ന്‍ നാല് മലപ്പുറം സ്വദേശികള്‍ കോവിഡ് ബാധിച്ച് മരിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍
Friday, May 29, 2020

യു എ ഇ /സൗദി അറേബ്യ : കോവിഡ് ബാധിച്ച്  മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്ക നിലനില്‍ക്കെ  നാലു​ മലപ്പുറം സ്വദേശികൾ മണിക്കൂറുകൾക്കിടെ ഗൾഫിൽ മരിച്ചു. ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ സ്വദേശി പുള്ളിയിൽ ഉമ്മർ (49), തുവ്വൂർ ഐലാശ്ശേരി അസൈനാർപടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49) എന്നിവരാണ് സൗദിയിലെ  ജിദ്ദയിൽ മരിച്ചത്​.

ചിത്രം   സൗദിയിലെ ജിദ്ദയില്‍ മരണപെട്ട മുഹമ്മദാലി, ഉമ്മര്‍ 

എടപ്പാൾ ഐലക്കാട് സ്വദേശി കുണ്ടുപറമ്പിൽ അഖുണ്ണിയുടെ മകൻ മൊയ്തുട്ടി (50) അബൂദബിയിലും തിരൂര്‍ മുത്തൂര്‍ സ്വദേശി കൊടാലില്‍ കുഞ്ഞുമുഹമ്മദി​​​​​െൻറ മകന്‍ അബ്ദുല്‍ കരീം (48) ദുബൈയിലും ആണ്​ മരിച്ചത്​.

ചിത്രം  യു എ ഇ യില്‍ മരണപെട്ട  മൊയ്തുട്ടി, അബ്ദുല്‍ കരീം 

സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 34 ആയി ,യു എ ഇ യില്‍ 90, കുവൈത്ത് 23, ഒമാന്‍ 2, ഖത്തര്‍ 1, ബഹറിനില്‍ മാത്രമാണ് മലയാളികളുടെ മരണം റിപ്പോര്‍ട്ട്‌ ചെയ്യാത്ത ഗള്‍ഫ്‌ രാജ്യം അനൌദ്യോഗിക കണക്ക് അനുസരിച്ച് ആകെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 150 ആയി .കേരളം ചര്‍ച്ച ചെയ്യാതെ കാണാതെ പോകുന്ന ഗള്‍ഫിലെ മലയാളികളുടെ മരണസംഖ്യ ഞെട്ടിക്കുന്നത്…. ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം കോവിഡ് ബാധിച്ച് മരിച്ചവരേക്കാള്‍ ഇരട്ടിയാണ് .

×