/sathyam/media/post_attachments/tS1gfNCySlURJx0JDXXB.jpg)
പാലാ:ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയുടെ ഡയറക്ടറായി റവ. ഫാ. ജോര്‍ജ് വേളുപ്പറമ്പില്‍ 6-ാം തീയതി ചുമതലയേല്‍ക്കും. ഡയറക്ടറായിരുന്ന ഫാ. ജോസഫ് പരിയാത്ത് മരങ്ങോലി പള്ളിവികാരിയായി സ്ഥലം മാറിപ്പോയ ഒഴിവിലാണ് ഫാ. ജോര്‍ജ് ചുമതലയേല്‍ക്കുന്നത്.
പാലാ രൂപതയിലെ മുതിര്‍ന്ന വൈദികരിലൊരാളായ ഫാ. ജോര്‍ജ് വേളുപ്പറമ്പില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. ദീപിക ദിനപ്പത്രത്തിന്റെ സീനിയര്‍ ജനറല്‍ മാനേജരായും പാലാ രൂപതയിലെ ദീപനാളം വാരികയുടെ മാനേജിംഗ് എഡിറ്ററുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിലെ മികവിനൊപ്പം മാധ്യമ രംഗത്തെ സ്തുത്യർഹമായ സേവനം കൂടി ഉള്ളതിനാൽ മെഡിസിറ്റിയുടെ പബ്ലിക്ക് റിലേഷൻ വർക്കിൽ കൂടി ഫാ. ജോർജ് വേളൂപ്പറമ്പിൽ നിർണ്ണായക ശക്തിയായി പ്രവർത്തിക്കും.
1990-ല്‍ വൈദികപട്ടം നേടിയ ഫാ. ജോര്‍ജ് പ്രസിദ്ധമായ കിഴതടിയൂര്‍ സെന്റ്ജൂഡ് പള്ളി (നൊവേന പള്ളി) സ്ഥാപക വികാരിയാണ്. കൂത്താട്ടുകുളം ഹോളി ഫാമിലി (വലിയവിളക്ക് പള്ളി), ജയ്ഗിരി ക്രിസ്തുരാജ് പള്ളി എന്നിവിടങ്ങളിലും വികാരിയായിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി ജര്‍മ്മനിയിലെ വിവിധ പള്ളികളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഫാ. ജോര്‍ജ്ജ് വേളുപ്പറമ്പില്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയുടെ ഡയറക്ടറായി ചുമതലയേല്‍ക്കാനായി ജർമ്മനിയിൽ നിന്ന് മടങ്ങി വന്നത്.
നിലവില്‍ വികാരിജനറാള്‍ മോണ്‍. എബ്രാഹം കൊല്ലിത്താനത്തുമലയിലാണ് മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടര്‍. ഫാ. ബിജു കുന്നക്കാട്ട്, ഫാ. ജോസ് കീരംഞ്ചിറ, ഫാ. മാത്യു ചേന്നാട്ട്, ഫാ. ഗര്‍വ്വാസീസ് ആനിത്തോട്ടം എന്നിവര്‍ ഡയറക്ടര്‍മാരും ഡോ. ലിസി ജോസ് മെഡിക്കല്‍ ഡയറക്ടറുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us