New Update
Advertisment
സ്റ്റാൻ സ്വാമിയുടെ മരണത്തിൻ്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായ ഫാദർ സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഭക്ഷ്യമന്ത്രി.
കെ.വി.സുരേന്ദ്രനാഥ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ കൂട്ടായ്മ ബിനോയ് വിശ്വം ഉത്ഘാടനം ചെയ്തു. ട്രസ്റ്റിൻ്റെ ചെയർമാനും ഭക്ഷ്യവകുപ്പ് മന്ത്രിയുമായ അഡ്വ.ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു.ജോയിൻ്റ് കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ ,സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി സുധികുമാർ, ട്രസ്റ്റ് ജനറൽ സെക്രട്ടറി അഡ്വ: എസ്.എസ്. ജീവൻ,. അഡ്വ: എം സലാഹുദീൻ എന്നിവർ സംസാരിച്ചു.