തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കരാറിനെ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയത്തോട് ഉപമിച്ച് ലത്തീന്‍ സഭ.
/sathyam/media/post_attachments/hS0FsXU07Ir8jhA2ZbCf.jpg)
ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ടെന്നും മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പില്‍ നേരിടേണ്ടിവരുമെന്നും ലത്തീന്‍ അതിരൂപത മുന്‍ വികാരി ജനറലും സി.ബി.സി.ഐ ലേബര്‍ സെക്രട്ടറിയുമായ ഫാ. യൂജിന്‍ പെരേര പറഞ്ഞു.
കേന്ദ്രത്തിന്റെ കാര്‍ഷിക നയം പോലെയാണ് സര്‍ക്കാരിന്റെ നടപടി. സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയുമായി അവിഹിത ധാരണ ഉണ്ടാക്കി. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടു. എല്ലാ ധാരണാപത്രങ്ങളും ഭൂമി ഇടപാടും സര്‍ക്കാര്‍ റദ്ദുചെയ്യണം. ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളെന്നും അദ്ദേഹം ചോദിച്ചു.