പരീക്ഷാർത്ഥികൾക്ക് ഫ്രറ്റേണിറ്റിയുടെ കൈത്താങ്ങ്

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, May 27, 2020

മങ്കട: “അതിജീവനത്തിനായി സാഹോദര്യത്തിന്റെ കരുതൽ” എന്ന ക്യാമ്പയിനിൻറെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ച കോവിഡ് – 19 പ്രതിരോധ ബൂത്തുകൾ മങ്കട പഞ്ചായത്തിൽ സ്ഥാപിച്ചു. പരീക്ഷ തുടങ്ങിയ ദിനം രാവിലെത്തന്നെ ബൂത്തുകൾ പ്രവർത്തനമാരംഭിച്ചു.

മങ്കട ഗവൺമെൻറ് സ്കൂളിനു മുമ്പിൽ പോലീസ് സൂപ്രണ്ട് പ്രതിരോധ കിറ്റ് ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കൺവീനർ നബീൽ അമീന് കൈമാറി ഉദ്ഘാടനം ചെയ്തു . മാസ്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ്, പ്രതിരോധ മാർഗനിർദേശങ്ങൾ എന്നിവയാണ് ബൂത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ബൂത്തുകൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ മങ്കട പഞ്ചായത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യവും ഫ്രറ്റേണിറ്റി ഏർപ്പെടുത്തിയിട്ടുണ്ട് .

കമ്മിറ്റി അംഗങ്ങളായ ജസീൽ, അലി അംജദ് ,മുർഷിദ്,അഷ്ഫാഖ്, അബ്ദുല്ല , സുഹ ,നഷ് വ ,മുർഷിദ, അഫ് ല, എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സഹായം ആവശ്യമുള്ളവർ 7025239192 എന്ന നമ്പറിൽ ബന്ധപ്പെടുക.

×