New Update
മലപ്പുറം : മലപ്പുറം ജില്ലക്കെതിരെ വ്യാജ വാർത്തയും വംശീയതയും പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി നേതാവ് മനേക സജ്ഞയ് ഗാന്ദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. മനേക ഗാന്ധിയുടെ കോലം കത്തിച്ചു. ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.
Advertisment
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് കൊണ്ടും മതസ്പർദ്ധ വളർത്തുകയും പ്രദേശപരമായ വിഭാഗീയതക്ക് ശ്രമിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ വെറുപ്പുൽപാദന കാമ്പയിന് തുടക്കം കുറിക്കുകയും ചെയ്ത മനേക സജ്ഞയ് ഗാന്ധിയുടെ പ്രവർത്തനങ്ങളെ ക്രിമിനൽ കുറ്റമായിക്കണ്ട് മനേക സജ്ഞയ് ഗാന്ധിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ.കെ അഷ്റഫ് പറഞ്ഞു.ജില്ല കമ്മിറ്റിയംഗം അഖീൽ നാസിം, ദാനിഷ്, ഹാബീൽ, ഇഹ്സാൻ, മുബഷിർ എന്നിവർ നേതൃത്വം നൽകി.