പിൻവാതിൽ നിയമനം: പിണറായി സർക്കാർ യുവജനങ്ങളെ വഞ്ചിക്കുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

മലപ്പുറം: സർക്കാർ സ്ഥാപനങ്ങളിൽ സി.പി.എം അനുഭാവികളെ തിരുകികയറ്റുന്ന പിണറായി സർക്കാരിന്റെ നടപടികൾക്കെതിരെ സർക്കാർ ജോലി പിൻവാതിൽ നിയമന മേളയുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്.

Advertisment

publive-image

10 ലക്ഷം പേർക്ക് തൊഴിൽ വാഗ്ദാനത്തോടെ അധികാരത്തിൽ വന്ന സർക്കാർ അവിഹിതമായി സി.പി.എമ്മുകാർക്ക് ഗവ. ജോലികൾ നൽകി കേരളത്തിലെ തൊഴിലന്വേഷകരായ യുവജനങ്ങളെയും പൊതുസമൂഹത്തെയും വഞ്ചിക്കുകയാണെന്ന് പരിപാടി ഉൽഘാടനം ചെയ്‌ത ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് പറഞ്ഞു.

മലപ്പുറം മണ്ഡലം പ്രസിഡന്റ് പി.കെ ഷബീർ അധ്യക്ഷനായിരുന്നു. വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ശാക്കിർ മോങ്ങം, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി സി.പി ഷരീഫ്, ജസീം സയ്യാഫ്, നസീഹ അക്ബർ, നിഹ് ല പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു. എൻ. കെ ഹബീൽ, നദ മൊറയൂർ, ജസീം ഉമ്മത്തൂർ, പി.ടി റാഷിദ്, പി. ശിഫ, മാജിദ പരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

fratanity movement
Advertisment