ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
മലപ്പുറം : ഉത്തർ പ്രദേശിലെ ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി സവർണർ കൊലപ്പെടുത്തിയ 19 കാരിയോട് ഐക്യദാർഡ്യമർപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാലികറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ 'ദളിത് ലീവ്സ് മാറ്റർ' പ്രമേയത്തിൽ സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ഗാതറിങ് സംഘടിപ്പിച്ചു.
Advertisment
ഉത്തർ പ്രദേശിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന പ്രധിഷേധങ്ങൾക്ക് പരിപാടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അഷ്‌റഫ് കെ.കെ, സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷഹിൻ ശിഹാബ്, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് സൽമാൻ താനൂർ, ജില്ല സെക്രട്ടറി സി.പി ഷരീഫ്, നഹ്‌ല മുഹമ്മദ് എന്നിവർ സംസാരിച്ചു.