പൗരത്വ പ്രക്ഷോഭം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് ഉപരോധിക്കും; ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Sunday, January 19, 2020

കോഴിക്കോട് :പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവള ഉപരോധസമരം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

”CAA റദ്ദാക്കുക, NRC യും NPR ഉം പിൻവലിക്കുക” എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് ഉപരോധം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാലു മണിക്കാണ് ഉപരോധം ആരംഭിക്കുക. എയർപോർട്ടിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം, ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്റാഹിം, മുൻ സംസ്ഥാന പ്രസിഡന്റ് എസ് ഇർഷാദ്, ജനറൽ സെക്രട്ടറിമാരായ കെ എസ് നിസാർ, മഹേഷ് തോന്നയ്ക്കൽ എന്നിവർ വിവിധ ഇടങ്ങളിൽ ഉപരോധം ഉദ്ഘാടനം ചെയ്യും. പതിനായിരത്തോളം ആളുകൾ പങ്കെടുക്കും.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ ഉപരോധസമരവുമായി സഹകരിക്കണമെന്നും അതിനനുസൃതമായി അവരുടെ യാത്രാസമയം സജ്ജീകരിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

×