വ്യവസായ സൗഹാര്‍ദ സൂചികയിലെ 28-ാം സ്ഥാനം വ്യവസായ വകുപ്പിലെ ബന്ധു മേധാവികളെല്ലാം കൂടി ക്ഷണിച്ചുവരുത്തിയ നേട്ടം ! കൊടിയേരി മുതല്‍ കോലിയക്കോട് വരെയുള്ള വ്യവസായ വകുപ്പിലെ ബന്ധു നിയമനങ്ങളുടെ കണക്കുകള്‍ നിരത്തി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പ്രസ് സെക്രട്ടറി പിടി ചാക്കോ !

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

28 സംസ്ഥാനങ്ങളുള്ള രാജ്യത്ത് വ്യവസായ സൗഹാര്‍ദ സൂചികയില്‍ 28-ാം സ്ഥാനത്താണ് കേരളത്തിന്‍റെ പദവിയെന്നത് സംസ്ഥാന സ‍ര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയ 'നേട്ട'മാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി പിടി ചാക്കോ.

Advertisment

വ്യവസായ സ്ഥാപനങ്ങളുടെ അമരത്തു മുഴുവന്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ കുത്തി നിറച്ചിരിക്കുകയാണ്.  പ്രൊഫഷണലിസവും കാര്യശേഷിയും ഇല്ലാത്തവരാണ് വ്യവസായ വകുപ്പിലെ സ്ഥാപനങ്ങള്‍ ഭരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലെ ബന്ധുനിയമനങ്ങള്‍ എണ്ണിപ്പറഞ്ഞ് പിടി ചാക്കോ പറയുന്നു.

പിടി ചാക്കോയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം -

കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ വ്യാപാര വ്യവസായ സൗഹാര്‍ദ സൂചിക റാങ്കിംഗില്‍ (2018-19) കേരളം 28-ാം സ്ഥാനത്ത്. 28 സംസ്ഥാനങ്ങളുള്ള രാജ്യത്ത് ഏറ്റവും ഒടുവില്‍. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഡേറ്റയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കേന്ദ്രവാണിജ്യ മന്ത്രാലയം റാങ്കിംഗ് നടത്തുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015-16ല്‍ 18-ാം റാങ്ക് ആയിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ 2016-17ല്‍ റാങ്ക് 20, 2017-18ല്‍ റാങ്ക് 21. ഇപ്പോള്‍ ഏറ്റവും പിന്നില്‍. ആന്ധ്രപ്രദേശ് ആണ് ഒന്നാമത്. യുപിയും തെലുങ്കാനയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

സംസ്ഥാനത്തെ 130 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം സാമ്പത്തിക സര്‍വെ 2019 പ്രകാരം 1833.2 കോടി രൂപയാണ്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കുടിയിരുത്തി. പ്രഫഷണലിസം ഇല്ലാത്ത ഇവര്‍ക്ക് എങ്ങനെ വ്യവസായം കൊണ്ടുവരാനും ഉള്ള വ്യവസായം നന്നായി നടത്താനും സാധിക്കും?

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരന്‍ എസ്ആര്‍ വിനയകുമാര്‍, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍. .

മുന്‍മുഖ്യമന്ത്രി ഇകെ നായനാരുടെ കൊച്ചുമകന്‍ സൂരജ് രവീന്ദ്രന്‍, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍. .

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദിന്റെ മകന്‍ ജീവ ആനന്ദ്, കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍.

സിപിഎം സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ടി ഉണ്ണികൃഷ്ണന്‍, കിന്‍ഫ്രയുടെ ജനറല്‍ മാനേജര്‍.

സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ ബന്ധു എംഡി ജോസ് മോന്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ജനറല്‍ മാനേജര്‍.

സിപിഎം സംസ്ഥാന സമിതിയംഗം കെ. വരദരാജന്റെ മകന്‍ ശരത് വി രാജ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രനര്‍ ഡവലപ്‌മെന്റ് സിഇഒ.

സിപിഎം ഗസറ്റഡ് ഓഫീസേഴ്‌സ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍ നേതാവ് ജയകുമാരന്‍പിള്ളയെ വിരമിച്ച ഉടനേ നിയമിച്ചത് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍ പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി.

വൈദ്യുതി ബോര്‍ഡിലെ ഇടതുയൂണിയന്‍ നേതാവ് പ്രസാദ് മാത്യു, ട്രാക്കോ കേബിള്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍.

വ്യവസായവികസനത്തിനു ചുക്കാന്‍ പിടിക്കുന്ന കെഎസ്‌ഐഡിസിയുടെ എഡിമാരെ അഞ്ചു തവണ മാറ്റി. നിലവിലുളളയാള്‍ക്ക് ചാര്‍ജ് മാത്രം.

പാര്‍ട്ടിക്ക് നല്ല വ്യവസായം !!

pt chacko
Advertisment