/sathyam/media/post_attachments/vvZUxsHtFJzsC1NaZ2c1.jpg)
എന്നെങ്കിലും ലോട്ടറി അടിച്ചാല്‍ തുല്ല്യമായി പങ്കിടാമെന്ന് അമേരിക്കക്കാരനായ ടോം കുക്ക് തന്റെ സുഹൃത്തായ ജോ ഫീനിക്ക് വാഗ്ദാനം നല്‍കിയത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.
പതിവായി ലോട്ടറിയെടുക്കുന്ന ഇരുവര്‍ക്കും ഇതുവരെ കാര്യമായ സമ്മാനമൊന്നും ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വാഗ്ദാനം പാലിക്കാന്‍ ടോമിന് അവസരവും ലഭിച്ചില്ല.
എന്നാല്‍ 20 വര്‍ഷങ്ങള്‍ക്കിപ്പുറം അതായത് 2020 ജൂണ്‍ 10ന് ടോമിനെ തേടി കോടികളുടെ സൗഭാഗ്യമെത്തി. വിസ്‌കോണ്‍സിന്‍ ലോട്ടറിയുടെ ജാക്‌പോട്ട് സമ്മാനമായ 22 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 164 കോടി രൂപ) സമ്മാനമാണ് ടോമിന് ലഭിച്ചത്.
സമ്മാനം കിട്ടിയതും 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയസുഹൃത്തിന് താന്‍ നല്‍കിയ വാഗ്ദാനം ടോമിന്റെ ഓര്‍മ്മയില്‍ വന്നു. ഒട്ടും സമയം കളയാതെ ഉടന്‍ തന്നെ ഫീനിയെ വിളിച്ച് കാര്യം പറഞ്ഞ ടോം സമ്മാനം പങ്കിടുമെന്നും അറിയിച്ചു.
നികുതി കഴിഞ്ഞ് 5.7 മില്ല്യണ്‍ വീതം ഇരുവര്‍ക്കും ലഭിക്കും. വിസ്‌കോണ്‍സിന്‍ ലോട്ടറിയാണ് ഈ കൂട്ടുകാരെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും വാഗ്ദാനം പാലിച്ച ടോമിനെ തേടി നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us