/sathyam/media/post_attachments/7miy2XMlKk1yMMMzTOfu.jpg)
കൊച്ചി ; രാജ്യത്ത് ഇന്ധന വില വര്‍ദ്ധന തുടരുകയാണ്.
പെട്രോളിനും ഡീസലിനും 28 പൈസ വീതം വീണ്ടും കൂടി. സംസ്ഥാനത്ത് പെട്രോള്‍ വില ഇതോടെ നൂറു രൂപയ്ക്കരികിലെത്തി.
തിരുവനന്തപുരത്ത് പെട്രോളിന് 99.27 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഡീസലിന് 93 രൂപ 10 പൈസയും പെട്രോളിന് 97 രൂപ 72 പൈസയുമായി
22 ദിവസത്തിനുള്ളില്‍ ഇത് പന്ത്രണ്ടാം തവണയാണ് വില കൂട്ടുന്നത്.