നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടിഷ് സർക്കാരിന്റെ അനുമതി; ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിൽ ഒപ്പുവച്ചു

New Update

publive-image

ലണ്ടൻ: വായ്പ തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടിഷ് സർക്കാരിന്റെ അനുമതി. ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചു. എന്നാൽ നീരവിന് ഇപ്പോഴും ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്.

Advertisment

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടി രൂപ തട്ടിച്ചെന്ന കേസാണ് നീരവ് മോദിയ്ക്കെതിരെയുള്ളത്. ഇദ്ദേഹത്തെ ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിൻ്റെ ആവശ്യത്തിനെതിരെ നീരവ് മോദി യുകെയിലെ കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ നേരത്തേ യുകെ കോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യയിലെ മോശമായ ജയില്‍ സാഹചര്യങ്ങളും കോവിഡ് മഹാമാരി തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമുളള നീരവ് മോദിയുടെ വാദങ്ങളെല്ലാം തളളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

Advertisment