നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗോവ; രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം

New Update

publive-image

വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലും തിരക്ക് വർധിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഗോവയിൽ പ്രവേശനം അനുവദിക്കുകയുള്ളു. വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് യാത്രയിൽ കയ്യിൽ കരുതണം. പൂർണ വാക്‌സിൻ സർട്ടിഫിക്കറ്റിനൊപ്പം കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റും സഞ്ചാരികൾക്ക് ആവശ്യമാണെന്ന് ഗോവൻ സർക്കാർ അറിയിച്ചു.

Advertisment

ഗോവയിലേക്ക് പ്രവേശിക്കുന്ന പൂര്‍ണമായും വാക്‌സിനേഷന്‍ ലഭിച്ച ജോലിക്കാര്‍, ബിസിനസ് ആവശ്യങ്ങള്‍ക്കോ അല്ലെങ്കിൽ നാട്ടിലേക്ക് മടങ്ങുന്ന ഗോവൻ പൗരന്മാർക്കോ ഗോവയിലേക്ക് പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.

ജൂലൈ രണ്ടിനാണ് കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഗോവ സഞ്ചാരികൾക്കായി തുറന്നത്. ആദ്യം ഗോവയിലേക്ക് യാത്ര ചെയ്യുന്നതിനായി 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സഞ്ചാരികളുടെ വരവ് കൂടിയതോടെയാണ് ഗോവൻ സർക്കാർ പുതിയ നിയമം കൈക്കൊണ്ടത്.

Advertisment