പരിശുദ്ധ കാതോലിക്കാ ബാവയുടെ കബറടക്കം ഇന്ന്

New Update

publive-image

ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കബറടക്കം ഇന്ന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോട്ടയം ദേവലോകം അരമനയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. വൈകിട്ട് മൂന്നുമണിയോടെ വിടവാങ്ങല്‍ ശുശ്രൂഷ നടക്കും.

Advertisment

അര്‍ബുദ ബാധിതനായിരുന്ന കാതോലിക്കാ ബാവ ഏറെ നാളുകളായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 2.30ഓടെയായിരുന്നു വിയോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി തുടങ്ങിയവരും അനുശോചനമറിയിച്ചു.കോട്ടയം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment